Skip to main content

Posts

Showing posts from April, 2024

കൊളമ്പിയന്‍ പ്രസിഡന്റിന്റ ജനദ്രാഹപരമായ പരിഷ്‌കാരങ്ങളെ ത്തുടര്‍ന്ന് കൂറ്റന്‍ റാലി.

 കോളമ്പിയ:  കൊളമ്പിയന്‍ പ്രസിഡന്റെ ഗുസ്താവോ പെട്രോയുടെ പുതിയ സാമൂഹിക പരിഷ്‌കരണ ബിലിനെതിരെ കൂറ്റന്‍ റാലി. ഞായറാഴ്ച ബൊഗോട്ടയില്‍ 70,000 ത്തോളം ആളുകള്‍ പ്രകടനം നടത്തി. പെട്രോയുടെ  സാമ്പത്തിക, സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും വലിയ റാലികള്‍ നടന്നു.   മുന്‍ ഇടതുപക്ഷ നേതാവ് 2022ല്‍ അധികാരമേറ്റതുമുതല്‍ പ്രതിഷേധങ്ങള്‍ സ്ഥിരമായിരുന്നു, എന്നാല്‍  സാമൂഹിക പരിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണഘടന മാറ്റിയെഴുതാനുള്ള സാധ്യത പെട്രോ ഉയര്‍ത്തിയതോടെ സമരം ശക്തി പ്രാപിച്ചു.രോഗികളെ കൃത്യമായി പരിചരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ രണ്ട് പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന് മമത ബാനര്‍ജി

 കൊല്‍ക്കത്ത:കോണ്‍ഗ്രസും സിപിഐ എമ്മും ബംഗാളിലെ പ്രതിപക്ഷമായ ഇന്ത്യമുന്നണിയുടെ ഭാഗമല്ലന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വെള്ളിയാഴ്ച അവകാശപ്പെട്ടു. ബംഗാളില്‍ കോണ്‍ഗ്രസും സിപിഐ എമ്മും ബിജെപിയുടെ രഹസ്യ പങ്കാളികളാണ്. അവര്‍ സംസ്ഥാനത്തെ ഇന്ത്യാ മുന്നണിയുടെ ഘടകകക്ഷികളല്ല. അതിനാല്‍ പശ്ചിമ ബംഗാളില്‍ അവര്‍ക്ക് വോട്ട് ചെയ്യരുത്, അത് ബിജെപിയെ സഹായിക്കും,മുര്‍ഷിദാബാദില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസിനെക്കാള്‍ കേന്ദ്ര സായുധ പോലീസ് സേനയ്ക്ക് (സിഎപിഎഫ്) മുന്‍ഗണന നല്‍കിയതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ (ഇസിഐ) അവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. 'സംസ്ഥാന പോലീസിനെ പൂര്‍ണ്ണമായും ഒഴിവാക്കി നിങ്ങള്‍ക്ക് എങ്ങനെ വോട്ടെടുപ്പ് നടത്താന്‍ കഴിയും? ജനങ്ങള്‍ സ്വതന്ത്രമായി വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തന്ത്രമാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇസ്രായേല്‍ ഗസ്സയുദ്ധത്തിനിടയില്‍, ഇസ്രായേല്‍ സൈനിക ഇന്റെലിജന്‍സ് മേധാവി രാജി വെച്ചു.

 ടെല്‍അവീവ്: ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ സൈനിക മേജര്‍ ജനറല്‍ അഹറോണ്‍ ഹാലിവ രാജിവെച്ചു. ഹമാസ് പ്രതിരോധതെ തടയുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്ന് ആണ് രാജി. സൈനിക നടപടി പരാജയപെട്ടതിനെ തുടര്‍ന്ന് രാജിവെക്കുന്ന ആദ്യ സൈനിക മേധാവി ആണ് അഹറോണ്‍ ഹാലിവ.  ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയതിനെ തുടര്‍ന്ന് കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ഇതുവരെ 210 മൃതദേഹങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തു.  തെക്കന്‍ റഫ നഗരത്തില്‍ 16 കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.  ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 34,097 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 76,980 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1,139 ആണ്.