കോളമ്പിയ: കൊളമ്പിയന്‍ പ്രസിഡന്റെ ഗുസ്താവോ പെട്രോയുടെ പുതിയ സാമൂഹിക പരിഷ്‌കരണ ബിലിനെതിരെ കൂറ്റന്‍ റാലി.
ഞായറാഴ്ച ബൊഗോട്ടയില്‍ 70,000 ത്തോളം ആളുകള്‍ പ്രകടനം നടത്തി. പെട്രോയുടെ സാമ്പത്തിക, സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും വലിയ റാലികള്‍ നടന്നു.
മുന്‍ ഇടതുപക്ഷ നേതാവ് 2022ല്‍ അധികാരമേറ്റതുമുതല്‍ പ്രതിഷേധങ്ങള്‍ സ്ഥിരമായിരുന്നു, എന്നാല്‍ സാമൂഹിക പരിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണഘടന മാറ്റിയെഴുതാനുള്ള സാധ്യത പെട്രോ ഉയര്‍ത്തിയതോടെ സമരം ശക്തി പ്രാപിച്ചു.രോഗികളെ കൃത്യമായി പരിചരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ രണ്ട് പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

Comments
Post a Comment