മനുഷ്യ ജീവിതത്തില്‍ ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ചിത്രങ്ങള്‍. നിസ്സാരമായി നമ്മള്‍ കാണുന്ന ഒരു ചിത്രത്തിന് ആയിരം വാക്കുകളെ മറികടന്ന് ആശയങ്ങളെ വിവരിക്കാന്‍ കഴിയും. എഴുതപ്പെട്ട ഒരു വാര്‍ത്ത പ്രതിപാതിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ വിഷയത്തെക്കുറിച്ചുള്ള വാര്‍ത്താവിനിമയത്തിന് വാര്‍ത്താ ചിത്രത്തിലൂടെ സാധിക്കും. ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് സമയം. നമ്മള്‍ എഴുതപ്പെട്ട വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ ചുരിങ്ങിയ സമയം കൊണ്ട് ഒരു ചിത്രത്തിലൂടെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഇങ്ങനെ വാര്‍ത്തയുടെ ഉള്ളടക്കം വിവരിക്കാന്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന ജേര്‍ണലിസത്തിന്റെ പ്രത്യേക രൂപമാണ് ഫോട്ടോ ജേര്‍ണലിസം. വാര്‍ത്താഫോട്ടോകള്‍ ഉപയോഗിക്കുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ കൊത്തുപണികള്‍ ഉപയോഗിച്ചായിരുന്നു ചിത്രങ്ങള്‍ അച്ചടിച്ചിരുന്നത്. ക്യാമറയുടെ വരവോടെ ഈ മേഖലയില്‍ വലിയൊരു പുരോഗതിയുണ്ടായി. രണ്ടായിരത്തി പതിനെട്ട് ജൂണിന്റെ തുടക്കത്തില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറ...
Malayalam website