നഗരത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന് പ്രകൃതിയോടിണങ്ങി അല്‍പനേരം ചിലവഴിക്കാന്‍ കൂടിയാണ് പല ഫോട്ടോഗ്രാഫേഴ്‌സും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി ഇടവേളകളിലായി ചെയ്യുന്നത്. കാടിന്റെ വന്യതയില്‍ ആര്‍ക്കും ഒട്ടും ശല്യമുണ്ടാകാതെ സ്വസ്ഥ ജീവിതം നയിക്കുന്ന മൃഗങ്ങളെ ക്യാമറ കണ്ണിലൂടെ നോക്കിക്കാണാനും സുപരിചിതവും അല്ലാത്തതുമായ ജീവികളെ ക്യാമറയില്‍ പകര്‍ത്താനും പ്രകൃതിയെ അത്രമേല്‍ സ്‌നേഹിക്കുന്ന ഒരു ഫോട്ടോഗ്രാഫറിനു മാത്രമേ സാധിക്കൂ. കാട്ടിലേക്കു പോകുന്നതിനു മുമ്പ് തന്നെ ഫോട്ടോഗ്രാഫര്‍ കാടിനെ കുറിച്ചും ഒരോ ജീവിയുടേയും സ്വഭാവ സവിശേഷതയും കൃത്യമായി പഠിച്ചിരിക്കണം.
ഒരിക്കല്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി, എല്ലാ മനുഷ്യന്റെയും ഉള്ളില്‍ ഒരു കാടുണ്ട്് അതും തന്റെ കഴിവും പ്രവര്‍ത്തി പരിചയവും കൊണ്ടുമാണ് നല്ല ഫോട്ടോ പിറക്കുന്നത്. താന്‍ വിചാരിക്കുന്നിടത്തേയ്ക്ക് അഥവാ തന്റെ ക്യാമറയുടെ ലെന്‍സ് ഫോക്കസ് ചെയ്തിരിക്കുന്നിടത്തേക്ക് ജീവികള്‍ താനേ വരുമായിരുന്നു. മാത്രവുമല്ല എപ്പോളും അവയില്‍ നിന്നും കൃത്യമായി അകലം പാലിച്ചിരിക്കണം, അടുത്തേക്ക് ചെല്ലും തോറും അവ ആക്രമിക്കാനുള്ള പ്രവണത കൂടുതലാണ്. ഒരിക്കല്‍ അദ്ദേഹം ഒരു കടുവയുടെ ഫോട്ടോ എടുക്കുകയായിരുന്നു സാധാരണ ഉപയോഗിക്കാറുള്ള ടെലി ലെന്‍സിനുപകരം സാധാരണ ബ്ലോക്ക് ലെന്‍സായിരുന്നു അദ്ദേഹം അന്ന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദൂരെ നിന്നും ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല. കിടന്നുകൊണ്ട് ഫോട്ടോ എടുക്കുന്നതിനിടയില്‍ ഉറങ്ങിക്കിടന്ന കടുവ വാലൊന്നുയര്‍ത്തി, അത് തന്റെ അതിരുകടന്നതിലുള്ള മുന്നറിയിപ്പാണെന്ന് എന്‍.എ. നസീര്‍ പറയുന്നു.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി ഒരു തൊഴിലായി എടുത്തിരിക്കുന്നവരും ഒരു അഭിനിവേശമായിക്കാണുന്നവരും കൂടുതലായി അതിന് തിരഞ്ഞെടുക്കുന്നത് പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ടൈഗര്‍ റിസേര്‍വ് തന്നെയാണ്. ഫോട്ടോഗ്രഫിയുടെ തുടക്കക്കാര്‍ എന്നനിലയില്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ഇവിടം തന്നെ.
പ്രധാനമായും കടുവ,ആന, കാട്ടുപോത്ത്, മ്ലാവ്, മലയണ്ണാന്‍, വേഴാമ്പല്‍, കരിങ്കുരങ്ങ്്, മാന്‍, മയില്‍, പുള്ളിപ്പുലി തുടങ്ങിയ ചെറുതും വലുതുമായ ജീവജാലങ്ങള്‍ സുലഭമാണിവിടം. കടുവ, ആന, വേഴാമ്പല്‍ തുടങ്ങിയ ജീവികളെ കാണാനും ഫോട്ടോ എടുക്കാനും വളരെ ചുരുങ്ങിയ പേര്‍ക്കുമാത്രമേ സാധിച്ചിട്ടുള്ളു. ഇവയെ നേരിട്ട് കാണണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ിവരും. എങ്കിലും കണ്ടുകിട്ടണമെന്നില്ല, ഫോട്ടോഗ്രാഫര്‍ ഇതിനായി തിരഞ്ഞെടുക്കുന്ന സമയവും കാലാവസ്ഥയും വളരെ പ്രധാനപ്പെട്ടതാണ്. ബ്രീഡിങ് സമയത്താണ് ഒരോ ജീവിയേയും കൂടുതലായിക്കാണാന്‍ സാധിക്കുന്നത്. ഇവിടേക്കുവരുന്ന സഞ്ചാരികള്‍ക്കും ഫോട്ടോഗ്രാഫേഴ്‌സിനും താമസിക്കാനായി കാടിനോട് ചേര്‍ന്നുള്ള ക്വട്ടേഴ്്‌സുകളാണ് ഫോറസ്റ്റ് വകുപ്പ് ഒരുക്കീട്ടുള്ളത് ആയതിനാല്‍ തന്നെ മനുഷ്യനോടിണങ്ങി ജീവിക്കുന്ന പലജീവികളെയും അവിടവിടെയായി കാണാം. ഞങ്ങളുടെ ക്വട്ടേഴ്‌സിന്റെ വരാന്തയിലെല്ലായിപ്പോഴും കുരങ്ങുകളും മയിലുകളും അലഞ്ഞുതിരിഞ്ഞു നടക്കുമായിരുന്നു. ഫോട്ടോഗ്രാഫേഴ്‌സിന് അനായാസമായി ഫോട്ടോസ് എടുക്കാനെന്ന മട്ടില്‍ ക്യാമറക്ക് മുന്നില്‍ എപ്പോഴും പ്രത്യക്ഷപ്പെടും. അത്രമേല്‍ പ്രകൃതിയുമായി ഇടപഴകി കഴിഞ്ഞിരുന്നു അവ. ചിലനേരങ്ങളില്‍ ലഗേജ് സൂക്ഷിപ്പുകാരനെന്ന മട്ടില്‍ ചുറ്റിപറ്റി നടക്കും. മറ്റു ചിലപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ മുഖം ആകാശത്തേക്കുയര്‍ത്തി ഒരു പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കി പൊടുന്നനെ മൗനത്തിലേക്ക് പോവുകയും ചെയ്തു. ചില വേളകളില്‍ പല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ചിരിക്കുന്നപോലെ, ശേഷം നിശ്ചലമായി അകലങ്ങളിലെവിടെയോ ദൃഷ്ടിപതിപ്പിച്ചങ്ങനെ.
കൂട്ടമായി വരുന്ന മാന്‍ കുഞ്ഞുങ്ങളും ക്വട്ടേഴ്‌സിലെ സ്ഥിരം കാഴ്ച്ചയാണ്. വെളുപ്പാന്‍ കാലത്ത് റൂമുകള്‍ക്ക് മുന്നില്‍ നില്‍ക്കും അവ. റൂമില്‍ വെളിച്ചം പടര്‍ന്നാല്‍ നിമിഷനേരം കൊണ്ട് ഓടിമറയുകയും ചെയ്യും. ഫോറസ്റ്റ് വകുപ്പ് ജീവനക്കാരനായ ബാബു എന്ന ഗൈഡിനുമാത്രം അനാവൃതമാവുന്ന കാടിന്റെ വന്യഭംഗിയും പറമ്പിക്കുളത്തെ മാത്രം സവിശേഷതയാണ്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിക്കായി തയ്യാറെടുക്കുന്ന ഏതൊരു ഫോട്ടോഗ്രാഫര്‍ക്കും പോവാന്‍ ഉദ്ദേശിക്കുന്ന കാടിനെ കുറിച്ച് നല്ല ധാരണ അനിവാര്യമാണ്. എന്തെന്നാല്‍ കാട് മനുഷ്യന് യാതൊരു ഉപദ്രവവും ഉണ്ടാക്കാതെ സ്വസ്ഥമായി വിഹാരം നടത്തുന്ന ജീവികളുടെ വീടാണ്. നമ്മള്‍ കാടിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ അവരുടെ അതിഥികളാണ്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, പേപ്പറുകള്‍, തുടങ്ങിയവ ഒന്നും തന്നെ അവിടെ നിക്ഷേപിക്കരുത്. നമ്മള്‍ ചെല്ലുന്നതിനു മുന്‍പ് അവിടെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആയിരിക്കണം തിരിച്ചു പോരുമ്പോഴും. കാടിനുള്ളില്‍ കഴിയുന്ന ഓരോ ജീവിയും നിഷ്‌ക്കളങ്കരാണ്, അവരെ ഉപദ്രവിക്കാതെ അവ നമ്മളെ ഒന്നും ചെയ്യുകയില്ല. കാടിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ തീര്‍ത്തും നിശബ്ദമായി വേണം ഓരോ ജീവിയേയും നിരീക്ഷിക്കാനും ഫോട്ടോകള്‍ പകര്‍ത്താനും. നമുക്ക് മുന്‍പേ വന്നവര്‍ എന്തെങ്കിലും മലിനമാക്കിയിട്ടുെണ്ടങ്കില്‍ അത് വൃത്തിയാക്കുന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. കാട്ടിലേക്ക് പോവുന്ന ഓരോ ഫോട്ടോഗ്രാഫേഴ്‌സും ക്യാമറയും മറ്റു ആവിശ്യവസ്ത്തുക്കളും കൃത്യമായി കവര്‍ ചെയ്തിരിക്കണം. കൂടാതെ പെട്ടന്ന് എടുത്ത് കാണിക്കാത്ത വിധത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. (ചുവപ്പ്, മഞ്ഞ, വെള്ള എന്നീ ഉദിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.) ബോഡി സ്‌പ്രേ, പെര്‍ഫ്യൂം, ബോഡി ലോഷന്‍, പൗഡര്‍ പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്. പുകവലി മദ്യപാനം എന്നീ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് കാടിനുള്ളില്‍ പ്രവേശിക്കരുത്.
ഫോട്ടോയെടുക്കുന്നതിന് ഇടയില്‍ അവയുടെ ഭക്ഷ്യവസ്തുക്കളായ കായിക്കനികളൊന്നും നശിപ്പിക്കാന്‍ പാടില്ല. മരങ്ങളും ചെടികളും നശിപ്പിക്കാതെ വളരെ ശ്രദ്ധയോടെ വേണം നടക്കാന്‍. ധാരാളം ചെറുജീവികളും ജന്തുക്കളും ഉണ്ടാകും. അവയെ ചവിട്ടിക്കൊല്ലാന്‍ പാടില്ല. മൃഗങ്ങളുമായി കൃത്യമായ അകലം പാലിച്ചിരിക്കണം. പുറത്തുനിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകാനോ അവയക്ക് നല്‍കാനോ പാടില്ല.

Comments
Post a Comment