Skip to main content

കാലത്തിന്റെ മാറ്റം കാഴ്ച്ചകള്‍ക്ക് പകിട്ടേകുന്നു.

സാങ്കേതിക വിദ്യകള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഡി.എസ്.എല്‍.ആര്‍, എസ്.എല്‍.ആര്‍, ഡിജിറ്റല്‍ ക്യാമറകളുടെ ഇടയിലേക്ക് സ്മാര്‍ട്ട് ഫോണിന്റെ കടന്നു വരവ് ക്യാമറ സങ്കല്‍പ്പത്തെ തിരുത്തിയെഴുതി. ആര്‍ക്കും എപ്പോഴും എവിടെ നിന്നും ഫോട്ടോകള്‍ എടുക്കാന്‍ സൗകര്യം ഒരുങ്ങി. ഫോട്ടോഗ്രഫി എന്ന സങ്കല്‍പ്പം ജനകീയമായത് മൊബൈല്‍ഫോട്ടോഗ്രഫി വന്നതോടെയാണ്, എല്ലാവരുടേയും കൈകളില്‍ മൊബൈല്‍ ക്യാമറ സജീവമായി. സിംബിളായി ഫോട്ടോഗ്രഫി മേഖല മാറിയത് മൊബൈല്‍ ഫോട്ടോഗ്രഫി വന്നതോടെയാണ്. എന്നാല്‍ മൊബൈല്‍ ഫോട്ടോഗ്രഫി  പഴയകാല ഫോട്ടോഗ്രഫിയെ മാറ്റിമറിച്ചു. 



ആദ്യകാലങ്ങളില്‍ ക്യാമറയുടെ ഉപയോഗത്തില്‍ പ്രൊഫഷണല്‍ രീതി ഉണ്ടായിരുന്നു. ഫോട്ടോ  എടുക്കുന്നതിനായി  ക്യാമറയുടെ ഫങ്ഷന്‍സ് ശ്രദ്ധിച്ച് സെറ്റ് ചെയ്ത് എടുക്കണമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ക്യാമറ ലോകത്ത് ആര്‍ക്കും അനായാസം ഫോട്ടോകള്‍ ഏത് ആംഗിളിലും എടുക്കാന്‍ സാധിക്കുന്നതരത്തിലേക്ക് എത്തിച്ചേര്‍ന്നു. മൊബൈല്‍ ക്യാമറകളുടെ വരവോടെ എസ്.എല്‍.ആര്‍നും ഡി.എസ്.എല്‍.ആര്‍നും മാത്രമുണ്ടായിരുന്ന ബ്ലൂര്‍ ഫങ്ഷന്‍ എല്ലാം  ഇന്ന് സ്മാര്‍ട്ട് ഫോണുകളുടെ ഇടയിലേക്ക് എത്തി. 

 ഒരു ക്യാമറയുള്ള ഫോണില്‍ നിന്നും മൂന്ന് ക്യാമറ വരെയുള്ള ഫോണുകളിലേക്ക് എത്തി. സാങ്കേതികമായ ഓപ്ഷനുകള്‍ ഘടിപ്പിച്ചാണ് മൊബൈല്‍ക്യാമറകള്‍  വിപണിയില്‍ എത്തുന്നത്. എസ്.എല്‍.ആര്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് വളരെ അധികം ക്വാളിറ്റി ഉണ്ടായിരിക്കും. നിരത്തിലിറങ്ങുന്ന മൊബൈല്‍ക്യാമറകള്‍ വളരെ അധികം മെഗാപിക്‌സലുകള്‍ ഉള്‍പ്പെടുത്തിയാണ് വിപണിയിലേക്ക് എത്തുന്നത് അതിനാല്‍ തന്നെ ഫോട്ടോകള്‍ എടുക്കുന്നതിന് ആളുകള്‍ ഇപ്പോള്‍ ക്വാളിറ്റി ഉള്ള മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നു. ഡി.എസ്.എല്‍.ആര്‍, എസ്.എല്‍.ആര്‍, ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ ക്യാമറകളുടെയും സെന്‍സര്‍സൈസ് വ്യത്യാസമാണ് ഫോട്ടോയുടെ ക്വാളിറ്റി  നിര്‍ണ്ണയിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകള്‍ ദിനംപ്രതി അപ്ഡേഷനുകള്‍ വരുന്നതിനാല്‍ തന്നെ ഇന്ന് 48 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണുകള്‍ ലഭ്യമായി തുടങ്ങി. അതില്‍  ഒരുവിധം ക്യാമറ ഫീച്ചര്‍കള്‍ ഉള്‍പ്പെടുത്തികൊണ്ട് തന്നെ ഒരു ചെറിയ മിനി എസ്.എല്‍.ആര്‍ രൂപത്തിലേക്ക് മാറ്റിയാണ്  സ്മാര്‍ട്ട് ഫോണുകളുടെ രൂപകല്‍പ്പന. കൂടാതെ മൊബൈലില്‍ ഘടിപ്പിക്കാവുന്ന ചെറിയ എക്‌സ്ട്രാ ലെന്‍സുകള്‍ ഇന്ന് ലഭ്യമാണ്. അതിനാല്‍ തന്നെ ക്ലാരിറ്റിയുള്ള ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുന്നു. ഇന്ന് മൊബൈല്‍ ക്യാമറകള്‍ തരംഗമായി മാറിയിരിക്കുന്നു. സ്റ്റെബിലൈസേഷന്‍ മുതലായ ഫീച്ചര്‍കള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ക്യാമറകള്‍ നിര്‍മ്മിക്കുന്നത്. കാലങ്ങളുടെ മാറ്റം മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നന്മയും, തിന്മയും സൃഷ്ടിച്ചു. വ്യത്യസ്തതയാര്‍ന്ന ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിക്കുന്നവരും, അതിനെ മോശമായി ഉപയോഗിക്കുന്നവരും വളര്‍ന്നു വന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്ന രീതി മൊബൈല്‍ ഫോട്ടോഗ്രഫി വന്നതോടെ സജീവമായിരിക്കുന്നു.  

      


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...