Skip to main content

ചരിത്രം ക്യാമറയിലൂടെ

 'വാക്കുകള്‍ വ്യക്തമല്ലാത്തപ്പോള്‍ ഞാന്‍ ഫോട്ടോഗ്രാഫുകളുമായി ഫോക്കസ് ചെയ്യും. ചിത്രങ്ങള്‍ അപര്യാപ്തമാകുമ്പോള്‍ ഞാന്‍ നിശ്ശബ്ദതയോടെ തൃപ്തനാകും.'

                                          - അന്‍സെല്‍ ആദംസ്

ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ ജാമ്പാറ്റിസ്റ്റാ ഡെലാ പൊര്‍റ്റായുടെ (1535-1615) ആ കാഴ്ച ഒരു ചരിത്രമവാന്‍ പോകുകയാണ് എന്ന് ആ മുറിയില്‍ പലര്‍ക്കും മനസിലായില്ല. അതിഥികള്‍ പലരും ആ കാഴ്ച ഭയപ്പെടുത്തി. മുറിക്കുള്ളിലെ ഭിത്തിയില്‍, ഏതാനും കൊച്ചുമനുഷ്യരുടെ പ്രതിരൂപങ്ങള്‍ തലകീഴായി നടക്കുന്നു! ആ കാഴ്ച കണ്ട് പല മനുഷ്യരും പേടിച്ചരണ്ടുപോയ അവര്‍ അപ്പോള്‍ത്തന്നെ മുറിയില്‍നിന്നു പുറത്തുചാടി. അപ്പോള്‍ തന്നെ പെറ്ററ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചു. ഫോട്ടോഗ്രഫിയുടെ ചരിത്രത്തില്‍ നടന്നതായി പറയപ്പെടുന്ന രസകരമായ ഒരു സംഭവമാണിത്.


ഇരുട്ടു നിറഞ്ഞ ഒരു പെട്ടിയുടെയോ മുറിയുടെയോ ഉള്ളിലേക്ക് ഒരു കൊച്ചു സുഷിരത്തിലൂടെ പ്രകാശം കടക്കുമ്പോള്‍ എതിര്‍ദിശയിലുള്ള പ്രതലത്തില്‍ പുറത്തുള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം തെളിയുന്നു. യഥാര്‍ഥത്തില്‍, ഡെലാ പൊര്‍റ്റായുടെ അതിഥികള്‍ കണ്ടത് മുറിക്കു വെളിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന വ്യക്തികളെയായിരുന്നു. ആധുനിക ക്യാമറയുടെ മുന്നോടിയായിരുന്നു ക്യാമറ ഒബ്സ്‌ക്യുറ. ഇന്ന് സ്വന്തമായിട്ട് ഒരു ക്യാമറയുള്ള കോടിക്കണക്കിനാളുകളുണ്ട്.



ഒബ്സ്‌ക്യുറ കണ്ട് പിടിക്കുന്നതിന് മുന്‍പ് തന്നെ ക്യാമറയുടെ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടിരുന്നു. ഏറെക്കാലം മുമ്പുതന്നെ അരിസ്റ്റോട്ടില്‍ അതിന്റെ പ്രവര്‍ത്തന തത്വം (പൊതുയുഗത്തിനുമുമ്പ് 384-322) തിരിച്ചറിഞ്ഞിരുന്നു. പത്താം നൂറ്റാണ്ടില്‍, അറേബ്യന്‍ പണ്ഡിതനായ അല്‍ഹെസന്‍ ആ തത്ത്വം വളരെ വ്യക്തമായി വിവരിച്ചിരുന്നു. 15-ാം നൂറ്റാണ്ടിലെ ചിത്രകാരനായ ലിയൊണാര്‍ഡോ ഡാവിഞ്ചി തന്റെ കുറിപ്പുകളില്‍ ഒബ്സ്‌ക്യുറ പ്രവര്‍ത്തിക്കുന്ന വിധം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടില്‍ ലെന്‍സ് കണ്ടുപിടിച്ചതോടെ ക്യാമറയുടെ ചരിത്രം കൂടുതല്‍ പ്രഭാപൂരിതമായിത്തീര്‍ന്നു. കൃത്യമായ അനുപാതത്തിലുള്ള ത്രിമാന പ്രതിച്ഛായകള്‍ സൃഷ്ടിക്കാന്‍ അനേകം ചിത്രകാരന്മാരും ലെന്‍സ് ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ അത്തരം ചിത്രങ്ങള്‍ക്കുപോലും അല്‍പ്പം ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയുസ്സ് ഉള്ള ഫോട്ടോ എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഫോട്ടോ എടുക്കാന്‍ 19-ാം നൂറ്റാണ്ടുവരെ വെളിച്ചംകണ്ടില്ല.

മായാത്ത ഫോട്ടോപ്രിന്റുകള്‍ക്കു ജന്മം നല്‍കാന്‍ ശ്രമിച്ച ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായിരുന്നു ഷോസെഫ് നിസേഫര്‍ നിയെപ്സ്.്


സാധ്യതയനുസരിച്ച്, 1816-ന്റെ ആദ്യഘട്ടത്തില്‍ത്തന്നെ അദ്ദേഹം പരീക്ഷണം ആരംഭിച്ചു. ലിത്തോഗ്രഫി മാതൃകയിലുള്ള അച്ചടി സംബന്ധമായി നടത്തിയ ഗവേഷണങ്ങള്‍ക്കിടയില്‍, പ്രകാശസംവേദകത്വമുള്ള ഒരു പദാര്‍ഥമായ 'ബിറ്റുമിന്‍ ഓഫ് ജുഡിയ' അതിനു യോജിച്ചതാണെന്നു കണ്ടെത്തി. അദ്ദേഹം തന്റെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ജനാലയില്‍ സ്ഥാപിച്ച ക്യാമറ ഒബ്സ്‌ക്യുറയക്കുള്ളില്‍, ബിറ്റുമിന്‍ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ് വെക്കുകയും എട്ടു മണിക്കൂര്‍ നേരം അതില്‍ പ്രകാശം വീഴാന്‍ അനുവദിക്കുകയും ചെയ്തു. ഒരു കെട്ടിടവും മരവും കളപ്പുരയും ഉള്‍പ്പെട്ട അവ്യക്തമായ ഒരു ചിത്രം അതില്‍ പതിഞ്ഞ അവതരിപ്പിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണം വിസ്മയാവഹമായിരുന്നു. ഡഗെറോടൈപ്പിനെപ്പോലെ മിന്നല്‍ വേഗത്തില്‍ ലോകത്തെ കീഴടക്കുകയും ജനങ്ങള്‍ക്കുമുമ്പാകെ ഒരു സ്വപ്നലോകം തുറന്നുകൊടുക്കുകയും ചെയ്തു


ഫോട്ടോഗ്രഫി കണ്ടുപിടിച്ചത് താനാണെന്നു വിശ്വസിച്ചിരുന്ന ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ വില്യം ഹെന്റി ഫോക്സ് ടോള്‍ബറ്റ്, ഡഗെറിന്റെ കണ്ടുപിടിത്തം കൊട്ടിഘോഷിക്കപ്പെടുന്നതു കണ്ടപ്പോള്‍ അന്തംവിട്ടുപോയി. സില്‍വര്‍ ക്ലോറൈഡ് പൂശിയ പേപ്പര്‍ ഷീറ്റുകള്‍ ക്യാമറ ഒബ്സ്‌ക്യുറയില്‍ ഉപയോഗിക്കുന്ന രീതി ടോള്‍ബറ്റ് മുമ്പുതന്നെ അനുവര്‍ത്തിച്ചിരുന്നു. ഫോട്ടോയെടുത്തശേഷം നെഗറ്റീവില്‍ മെഴുകു പുരട്ടി അദ്ദേഹം അതു സുതാര്യമാക്കി. തുടര്‍ന്ന് അത് സില്‍വര്‍ ക്ലോറൈഡ് പൂശിയ മറ്റൊരു പേപ്പറില്‍ വെച്ചശേഷം അതില്‍ സൂര്യപ്രകാശം വീഴാന്‍ അനുവദിച്ചുകൊണ്ട് യഥാര്‍ഥ ഫോട്ടോ തയ്യാറാക്കുകയും ചെയ്തിരുന്നു.

തുടക്കത്തില്‍ ഈ കണ്ടുപിടിത്തം അത്ര വലിയ  ഗുണമുണ്ടായിരുന്നില്ലെങ്കിലും ടോള്‍ബറ്റിന്റെ സാങ്കേതികവിദ്യയ്ക്കു കൂടുതല്‍ ശോഭനമായ ഭാവിയുള്ളതായി തെളിഞ്ഞു. കൂടാതെ, ദുര്‍ബലമായ ഡഗെറോടൈപ്പിനെക്കാള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും വിലകുറഞ്ഞതുമായിരുന്നു ആ പേപ്പര്‍ കോപ്പികള്‍. ടോള്‍ബറ്റ് ഉപയോഗിച്ച സാങ്കേതികവിദ്യയാണ് പിന്നീട് ചരിത്രമാവുന്ന  ഫോട്ടോഗ്രാഫ് ആയി പിന്‍പറ്റുന്നത്. പ്രാരംഭത്തില്‍ പ്രചുരപ്രചാരം നേടിയെങ്കിലും ഡഗെറോടൈപ്പിന്റെ ഭാവി ഇരുളടഞ്ഞുപോയി. ഫോട്ടോഗ്രഫിയുടെ പിതാവ്  ആരാണ് എന്നത് ഒരു തര്‍ക്കം തന്നെ ആയിരുന്നു. ഫോട്ടോഗ്രഫിയുടെ പിതാവ് എന്ന ബഹുമതിക്കായി മത്സരിച്ചവര്‍ നിയെപ്സും ഡഗെറും ടോള്‍ബറ്റും മാത്രമായിരുന്നില്ല.

 

പിന്നീട് ക്യാമറയുടെ ഒരു കുതിച്ചുചാട്ടം തന്നെ ആയിരുന്നു. ഹാം പരീക്ഷണം ആരംഭിച്ചു. ലിത്തോഗ്രഫി മാതൃകയിലുള്ള അച്ചടി സംബന്ധമായി നടത്തിയ ഗവേഷണങ്ങള്‍ക്കിടയില്‍, പ്രകാശസംവേദകത്വമുള്ള ഒരു പദാര്‍ഥമായ 'ബിറ്റുമിന്‍ ഓഫ് ജുഡിയ' അതിനു യോജിച്ചതാണെന്നു കണ്ടെത്തിയപ്പോഴായിരുന്നു ആ ഗവേഷണം യഥാര്‍ഥ വിജയം കൈവരിച്ചത്. 1820-കളുടെ മധ്യത്തോടെയാണു സംഭവം. അദ്ദേഹം തന്റെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ജനാലയില്‍ സ്ഥാപിച്ച ക്യാമറ ഒബ്സ്‌ക്യുറയക്കുള്ളില്‍, ബിറ്റുമിന്‍ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ് വെക്കുകയും എട്ടു മണിക്കൂര്‍ നേരം അതില്‍ പ്രകാശം വീഴാന്‍ അനുവദിക്കുകയും ചെയ്തു. ഒരു കെട്ടിടവും മരവും കളപ്പുരയും ഉള്‍പ്പെട്ട അവ്യക്തമായ ഒരു ചിത്രം അതില്‍ പതിഞ്ഞു. ഇന്നു ക്യാമറ ഉപയോഗിക്കുന്നവരില്‍ തീരെ വൈദഗ്ധ്യമില്ലാത്ത ഒരു വ്യക്തിക്കുപോലും ആ ചിത്രം മതിപ്പുളവാക്കുന്നതായിരുന്നില്ല. എന്നാല്‍ നിയെപ്സിന് അഭിമാനിക്കാന്‍ വകയുണ്ടായിരുന്നു. സാധ്യതയനുസരിച്ച് ഇതായിരുന്നു ലോകത്തില്‍ ആദ്യമായി എടുത്ത സ്ഥിരസ്വഭാവമുള്ള ഫോട്ടോ!


ഈ രംഗത്തു കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ നിയെപ്സ് 1829-ല്‍ ലൂയി ഡഗെര്‍ എന്ന സമര്‍ഥനായ ഒരു ബിസിനസ് സംരംഭകനെ കൂട്ടുപിടിച്ചു. 1833-ല്‍ നിയെപ്സ് മരണമടഞ്ഞെങ്കിലും തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ഡഗെര്‍ നിര്‍ണായക പുരോഗതി കൈവരിച്ചു. ചെമ്പു പ്ലേറ്റില്‍ സില്‍വര്‍ അയൊഡൈഡ് പൂശുമ്പോള്‍, ബിറ്റുമിന്‍ പൂശിയ പ്രതലത്തെക്കാള്‍ അതു കൂടുതല്‍ പ്രകാശ സംവേദകത്വമുള്ളതായിത്തീരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. തികച്ചും യാദൃച്ഛികമായി മറ്റൊരു സംഗതിയും മനസ്സിലാക്കി, ശരിയായ രീതിയില്‍ ഡെവലപ്പ് ചെയ്യപ്പെടാത്ത ഒരു പ്ലേറ്റില്‍ മെര്‍ക്കുറി ബാഷ്പം തട്ടിയപ്പോള്‍ അതിലെ ചിത്രം വ്യക്തമായി തെളിയുന്നത് അദ്ദേഹം നിരീക്ഷിച്ചു. പ്ലേറ്റ് അധികസമയം പ്രകാശവുമായി സമ്പര്‍ക്കത്തില്‍ ആയിരിക്കേണ്ടതില്ലെന്ന് മനസ്സിലായി. ഫോട്ടോപ്ലേറ്റ് ഒരു ലവണലായനിയില്‍ (salt solution) കഴുകുന്നത് ചിത്രം കാലക്രമത്തില്‍ കറുത്തുപോകാതിരിക്കാന്‍ സഹായിക്കുമെന്ന് ഡഗെര്‍ കണ്ടെത്തി. പെട്ടെന്നുതന്നെ, ഫോട്ടോഗ്രഫിയുടെ മായികപ്രഭ ലോകത്തെ കീഴടക്കാന്‍ പോകുകയായിരുന്നു.


ലോകവേദിയില്‍


1839-ല്‍, ഡഗെറിന്റെ കണ്ടുപിടിത്തം ഡഗെറോടൈപ്പ് ലോകവേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണം വിസ്മയാവഹമായിരുന്നു.''ഡഗെറോടൈപ്പിനെപ്പോലെ മിന്നല്‍ വേഗത്തില്‍ ലോകത്തെ കീഴടക്കുകയും ജനങ്ങള്‍ക്കുമുമ്പാകെ ഒരു സ്വപ്നലോകം തുറന്നുകൊടുക്കുകയും ചെയ്ത മറ്റൊരു കണ്ടുപിടിത്തവും സാധ്യതയനുസരിച്ച് ഉണ്ടായിട്ടില്ല''എന്ന്ഫോട്ടോഗ്രഫിയുടെ ചരിത്രംഎന്ന തന്റെ പുസ്തകത്തില്‍ പണ്ഡിതനായ ഹെല്‍മൂട്ട് ഗേണ്‍സ്ഹൈം എഴുതുന്നു. പ്രസിദ്ധീകരണച്ചടങ്ങില്‍ സന്നിഹിതനായിരുന്ന ഒരു വ്യക്തി ഇങ്ങനെ എഴുതി: ''ഒറ്റ മണിക്കൂറിനുള്ളില്‍ ലെന്‍സ് കടകളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞു. ഡഗെറോടൈപ്പ് രീതിയുപയോഗിച്ച് സ്വന്തമായി ഫോട്ടോയെടുക്കാനുള്ള ആവേശത്തിലായിരുന്നു അവര്‍. തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന് ആവശ്യമായ സാമഗ്രികള്‍ സംഘടിപ്പിച്ചുകൊടുക്കാന്‍ കടയുടമകള്‍ക്കു കഴിഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാരീസിന്റെ മുക്കിലും മൂലയിലുമുള്ള പള്ളികളുടെയും കൊട്ടാരങ്ങളുടെയും മുമ്പില്‍ മുക്കാലികളില്‍ നിലയുറപ്പിച്ച പെട്ടിക്ക്യാമറകള്‍ കാണാമായിരുന്നു. നല്ല സാമ്പത്തിക നിലയിലുള്ള പലചരക്ക് കച്ചവടക്കാര്‍പോലും ഈ പുരോഗതിയുടെ പ്രയോജനം അനുഭവിച്ചുകൊണ്ട് അതിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ തങ്ങളുടെ ആസ്തികള്‍ കൈവിട്ടു ചെലവഴിച്ചു. പാരീസ് വാര്‍ത്താമാധ്യമങ്ങള്‍ അത്തരം ആവേശത്തെ''ഡഗെറോടൈപ്പോ ഭ്രമം''എന്നാണു വിശേഷിപ്പിച്ചത്.



ഈ പുതിയ കണ്ടുപിടിത്തം പക്ഷേ എല്ലാവര്‍ക്കും അത്ര പ്രിയങ്കരമായിരുന്നില്ല. 1856-ല്‍ നേപ്പിള്‍സിലെ രാജാവ് ഫോട്ടോഗ്രഫിക്കു വിലക്കു കല്‍പ്പിച്ചു. അതൊരു ദുശ്ശകുനമായി വീക്ഷിക്കപ്പെട്ടതായിരുന്നു. ഒരു ഡഗെറോടൈപ്പ് ക്യാമറ കണ്ടപ്പോള്‍ ഫ്രഞ്ച് ചിത്രകാരനായ പോള്‍ ഡെലറോഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഇനി പെയിന്റര്‍മാര്‍ക്കെല്ലാം വെറുതെയിരിക്കാം!'' പുതിയ കണ്ടുപിടിത്തം ഉപജീവനമാര്‍ഗത്തിന് ഒരു ഭീഷണിയാണെന്നു മനസ്സിലാക്കിയ ചിത്രകാരന്മാര്‍ അങ്ങേയറ്റം ഉത്കണ്ഠാകുലര്‍  ആയിത്തീര്‍ന്നു.


1880-കളുടെ ഒടുവില്‍പ്പോലും, സ്വന്തമായി ക്യാമറ ഉപയോഗിക്കാന്‍ ആഗ്രഹിച്ച അനേകരും ഫോട്ടോഗ്രഫിയുടെ ചെലവും സങ്കീര്‍ണതകളും നിമിത്തം മടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ 1888-ല്‍ ജോര്‍ജ് ഈസ്റ്റ്മാന്‍, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ഒരു ഫിലിംറോള്‍ ഇടാവുന്നതുമായ കൊഡാക് പെട്ടിക്ക്യാമറ കണ്ടുപിടിച്ചപ്പോള്‍ ആര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ ആയിത്തീരാമെന്ന സ്ഥിതി സംജാതമായി.


ഫോട്ടോയെല്ലാം എടുത്തുതീര്‍ന്നശേഷം ഫോട്ടോഗ്രാഫര്‍ ക്യാമറ അങ്ങനെതന്നെ സ്റ്റുഡിയോയിലേക്ക് അയച്ചുകൊടുക്കുമായിരുന്നു. ഫിലിം പ്രോസസ് ചെയ്ത് ക്യാമറയില്‍ പുതിയ ഫിലിംറോള്‍ ഇട്ടശേഷം ഡെവലപ്പ് ചെയ്ത ഫോട്ടോകള്‍ സഹിതം ക്യാമറ ഉടമസ്ഥന് തിരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. ''ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ, ബാക്കി കാര്യം ഞങ്ങളേറ്റു''എന്ന കൊഡാക് കമ്പനിയുടെ പരസ്യത്തില്‍ ഒട്ടും അതിശയോക്തിയില്ലായിരുന്നു.


ഫോട്ടോഗ്രഫിയുടെ ആസ്വാദ്യത നുകരാന്‍ ഇന്ന് അധികം ചെലവൊന്നുമില്ല. അതിനോടുള്ള കമ്പം തെല്ലും കുറഞ്ഞിട്ടില്ലെന്ന് ഓരോ വര്‍ഷവും വെളിച്ചംകാണുന്ന ശതകോടിക്കണക്കിനു ഫോട്ടോകള്‍ വിളിച്ചോതുന്നു. ഇപ്പോള്‍ ക്യാമറ ദിവസം കൂടുംതോറും മറിമാറിയുകയാണ് കൂടാതെ, പ്രതിച്ഛായകളെ ലക്ഷക്കണക്കിനു പിക്സല്‍ യൂണിറ്റുകളായി രേഖപ്പെടുത്തിക്കൊണ്ട് അവയുടെ ഗുണനിലവാരം സൂക്ഷ്മമായി നിയന്ത്രിക്കാന്‍ കഴിവുള്ള ആധുനിക ഡിജിറ്റല്‍ ക്യാമറകള്‍ ഫോട്ടോഗ്രഫിയുടെ പ്രചാരം പതിന്മടങ്ങു വര്‍ധിപ്പിച്ചിരിക്കുന്നു. നൂറുകണക്കിനു ഫോട്ടോകള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ള ഒരു കമ്പ്യൂട്ടര്‍ ചിപ്പാണ് ഡിജിറ്റല്‍ ക്യാമറയ്ക്ക് ആധാരം. കാലത്തിന്റെ നീരൊഴുക്കില്‍ ഫോട്ടോഗ്രഫി ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നുവെന്നതിനു സംശയമില്ല. ക്യാമറ എന്നത് ഇപ്പോള്‍ പലര്‍ക്കും സിമ്പിള്‍ ആയി ഉപയോഗിക്കാവുന്ന ഒരു ഉപകരണമായി മാറി. വിരല്‍ കൊണ്ട് ഒറ്റ ക്ലിക്കില്‍ അനേകം ഫോട്ടോസ് നമുക്ക് എടുക്കാം. ക്യാമറ അനുദിനം മാറി കൊണ്ടിരിക്കുകയാണ്. ഇനി വരുന്ന ക്യാമറ എങ്ങനെ ആണ് എന്ന് നമുക്ക് ഊഹിക്കാന്‍ പോലും  സാധിക്കില്ല.



Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...