സാങ്കേതികവിദ്യ വളരെയധികം ജനകീയമായ ഈ കാലഘട്ടത്തില്‍ ക്യാമറയെക്കുറിച്ചും അതിന്റെ ലെന്‍സുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് പുതിയ തലമുറ. എന്നിരുന്നാലും സാഹചര്യങ്ങള്‍ക്കനുസരിച്ചും പ്രകാശത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ചും ക്യാമറ ലെന്‍സുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു ഫോട്ടോഗ്രാഫര്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ മികച്ച ലെന്‍സുകളുടെ സാന്നിധ്യം ആവശ്യമാണ്. ചിത്രീകരിക്കേണ്ട രംഗത്തിനനുസരിച്ച് ക്യാമറകളില്‍ വിവിധതരം ലെന്‍സുകള്‍ ഉപയോഗിക്കുന്നു.
ലെന്‍സുകളെപ്പറ്റി വലിയ തോതിലുള്ള പഠനവും അതിന്റെ പ്രായോഗികതയും ഫോട്ടോഗ്രഫിയില്‍ ക്രിയേറ്റിവിറ്റി ഉള്‍പ്പെടുത്തുവാന്‍ സഹായിക്കും. സ്മാര്‍ട്ട് ഫോണുകള്‍ വിപ്ലവസൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ ഫോട്ടോഗ്രഫി എന്നത് ഏവര്‍ക്കും സുപരിചിതവും അനായാസം പഠിച്ചെടുക്കാവുന്നതുമായി മാറി. എന്നാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയില്‍ ഒരു നിശ്ചിത നിമിഷത്തെ, കൃത്യമായി പ്രകാശത്തെ ഉപയോഗിച്ച് ഒബ്‌ജെക്ടിനെ ഫോക്കസ് ചെയ്തു ചിത്രങ്ങള്‍ പകര്‍ത്തേണ്ടതുണ്ട്. ഇവിടെയാണ് ലെന്‍സുകള്‍ക്കുള്ള പ്രാധാന്യം. നമ്മുടെ ഫോട്ടോഗ്രഫി താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ ലെന്‍സുകള്‍ ഇന്ന് സുലഭമാണ്. സൂം ലെന്‍സ്, പ്രൈം ലെന്‍സ്, ടെലിഫോട്ടോ ലെന്‍സ്, മാക്രോ ലെന്‍സ്, വൈഡ് ആംഗിള്‍ ലെന്‍സ്, ഫിഷ് ഐ ലെന്‍സ് എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.
സാധാരണയായി ഉപയോഗിക്കുന്ന ലെന്‍സുകള്‍ 50 മി.മി ഉം നിശ്ചിത ഫോക്കല്‍ ലെങ്ത്തും വൈഡ് അപ്പേര്‍ച്ചറും ആയിരിക്കും. ഇത്തരം ലെന്‍സുകള്‍ വൈഡ് റേഞ്ച് ഫോട്ടോഗ്രഫിക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഒരു നിശ്ചിത ഫോക്കലിന് വിപരീതമായി ഫോക്കല്‍ ലെങ്ത്ത് വ്യത്യാസപ്പെടാന്‍ കഴിയുന്ന ലെന്‍സ് ഘടകങ്ങളുടെ മെക്കാനിക്കലായിട്ടുള്ള ഒരു കൂട്ടമാണ് സൂം ലെന്‍സ്.
ചെറിയ വസ്തുക്കള്‍ വളരെ അടുത്തായി ഫോട്ടോ എടുക്കുവാന്‍ ഉപയോഗിക്കുന്ന ക്യാമറ ലെന്‍സാണ് മാക്രോ ലെന്‍സ്. ഈ ലെന്‍സ് ഉപയോഗിച്ച് സാധാരണ ലെന്‍സുകള്‍ ഉപയോഗിച്ചെടുക്കുന്നതിനേക്കാള്‍ വളരെ അടുത്തായി വസ്തുക്കളുടെ ഫോട്ടോ എടുക്കാന്‍ സാധിക്കും. ഉറുമ്പുകളെ പോലുള്ള വളരെ ചെറിയ ജീവജാലങ്ങളെ അടുത്ത് കാണും വിധം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് മാക്രോ ലെന്‍സുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്.
ടെലി ഫോട്ടോ ലെന്‍സുകള്‍ വന്യജീവി, സ്‌പോര്‍ട്‌സ് ഇവെന്റുകള്‍ തുടങ്ങിയ വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിനും പോര്‍ട്ട്രൈറ്റിലിനും ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയില്‍ കാന്‍ഡിഡ് ഫോട്ടോകള്‍ എടുക്കുന്നതിനായി ഇവ ഉപയോഗിക്കുന്നു. സാധാരണയായി 2.8 മുതല്‍ 1.2 വരെ അപ്പേര്‍ച്ചര്‍ ഉള്ള കോമ്പിനേഷന്‍ ലെന്‍സ് സിസ്റ്റത്തിലെ പ്രാഥമിക ലെന്‍സ് എന്നറിയപ്പെടുന്നതാണ് 'പ്രൈം ലെന്‍സ്.'
വിശാലമായ, പനോരമ പോലെയുള്ള ഫോട്ടോകള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഒരു വൈഡ് ആംഗിള്‍ ലെന്‍സാണ് ഫിഷ് ഐ ലെന്‍സ്. നിറഞ്ഞു തിങ്ങിയ ഒരു സദസ്സ് ഫോട്ടോയെടുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ക്യാമറബോഡിയും ലെന്‍സുകളും കൂടിച്ചേരുമ്പോഴാണ് ക്യാമറ ഉപയോഗപ്രദമാവുന്നത്. ഇന്നത്തെ കാലത്ത് ദിവസേന ലെന്‍സുകളില്‍ പുതിയ പുതിയ മാറ്റങ്ങള്‍ വരുന്നുണ്ട്.

Comments
Post a Comment