ലോകത്തിലെവിടെയും നടക്കുന്ന ചലനങ്ങള്‍ പോലും ഏക സ്‌ക്രീനില്‍ തെളിയുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. മറ്റേത് മേഖലയെക്കാളും ഫോട്ടോഗ്രഫി വളരുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ നിത്യ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും ക്യാമറ കണ്ണുകള്‍ പകര്‍ത്തി എടുക്കുന്നു. ഫോട്ടോഗ്രഫി എന്ന വിസ്മയത്തിന്റെ തുടക്കം 1839 ലാണെന്നാണ് രേഖകള്‍ പറയുന്നത്. മറന്നു പോകുവാന്‍ സാധ്യതയുള്ള സംഭവങ്ങളെ പുതിയ തലമുറയ്ക്ക് കാണിച്ചു കൊടുക്കുവാന്‍ ഫോട്ടോഗ്രഫി വളരെയധികം സഹായിക്കുന്നുണ്ട്. ഒരു തരത്തില്‍ ഒരു ജനതയുടെ കഥകള്‍ പങ്കിടാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഈ ഫോട്ടോഗ്രാഫുകള്‍. വ്യക്തികള്‍ എന്ന നിലയില്‍ നമ്മള്‍ ആരാണെന്നും, നമ്മുടെ താല്പര്യങ്ങള്‍, ബന്ധങ്ങള്‍, സാഹസികതകള്‍ ക്രിയാത്മകതള്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഫോട്ടോഗ്രഫി
ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുകയും വ്യത്യസ്ത ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം. അമേരിക്കന്‍ ഐക്യ നാടുകളിലെ പത്രം, മാഗസിന്‍, ഓണ്‍ലൈന്‍ ജേര്‍ണലിസം, സാഹിത്യം, സംഗീത രചന, ഫോട്ടോഗ്രഫി എന്നിവയിലെ നേട്ടങ്ങള്‍ക്കുള്ള ഒരു അവാര്‍ഡാണ് പുലിറ്റ്‌സര്‍. ഇരുപത്തിയൊന്ന് വിഭാഗങ്ങളിലായാണ് വര്‍ഷം തോറും സമ്മാനങ്ങള്‍ നല്‍കുന്നത്.ജോസഫ് പുലിറ്റ്‌സറാണ് ്ഈ പുരസ്‌കാരത്തിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ മരണശേഷം 1917 ജൂണ്‍ 4 നാണ് പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ നല്‍കി തുടങ്ങിയത്. ഇപ്പോള്‍ എല്ലാ വര്‍ഷം ഏപ്രിലിലും ഇത് പ്രഖ്യാപിക്കുന്നു.
ജേര്‍ണലിസം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു അമേരിക്കന്‍ പ്രൊഫഷണല്‍ അസോസിയേഷനാണ് നാഷണല്‍ പ്രെസ്സ് ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍. അഥവാ എന്‍.പി.പി.എ 1946 ല്‍ സ്ഥാപിച്ച ഈ സംഘടന ജോര്‍ജിയ സര്‍വകലാശാലയിലെ ഗ്രേഡി കോളേജ് ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ പ്രവര്‍ത്തിക്കുന്നു. എന്‍.പി.പി.എ ഫോട്ടോഗ്രാഫി മേഖലയില്‍ വാര്‍ഷിക മത്സരങ്ങളും സെമിനാറുകളും നടത്താറുണ്ട്. വ്യക്തികത വളര്‍ച്ചയെ മെച്ചപ്പെടുത്തുവാനും എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് എന്‍.പി.പി.എ ഇതിന് നേതൃത്വം നല്‍കുന്നത്. ഓര്‍ഗനൈസ്സേഷന്റെ അംഗത്വം നാമനിര്‍ദേശം ചെയ്ത ആളുകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഡോക്യുമെന്ററി ഫോട്ടോഗ്രഫി, ഫോട്ടോ ജേര്‍ണലിസം, സ്റ്റില്‍ ഫോട്ടോഗ്രഫി, വീഡിയോ ജേര്‍ണലിസം, എഡിറ്റിംഗ് എന്നിവയിലെ മികവ് തിരിച്ചറിയുക എന്നതാണ് പിക്‌ചേര്‍സ് ഓഫ് ദ ഇയര്‍ ന്റെ ലക്ഷ്യം. ക്യാമറ ഉപയോഗിച്ച് സത്യം കാണിക്കുക എന്നത് 1943 ല്‍ പി.ഒ.വൈ സ്ഥാപകന്‍ ക്ലിഫ് എഡോം വ്യക്തമാക്കിയ നിലപാടിലൂടെയാണ് ഇത് വര്‍ഷം തോറും നടക്കുന്നത്. അതിലൂടെ വ്യക്തിഗത ചിത്രങ്ങളും ഫോട്ടോയും സീരീസ് മികവിനായി അംഗീകരിക്കപ്പെടുന്നു.
അനഡോള്‍ ഏജന്‍സി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ന്യൂസ് ഫോട്ടോഗ്രഫി മത്സരമാണ് ഇസ്താംബുള്‍ ഫോട്ടോ അവാര്‍ഡ്.ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് സംഭാവന നല്‍കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്, ഒപ്പം വ്യത്യസ്ത സംസ്‌കാരങ്ങളുടെ കേന്ദ്രത്തില്‍ പ്രദേശത്തിന്റെ തനതായ സ്ഥാനം അനുസരിച്ച് കൃത്യമായ കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുക, കൂടാതെ ലോകമെമ്പാടുമുള്ള ധീരരും പ്രഗത്ഭരുമായ ഫോട്ടോ ജേണലിസ്റ്റുകളുടെ യോഗ്യതയ്ക്ക് അവാര്‍ഡുകളും പ്രതിഫലവും നല്‍കി വരുന്നു. മത്സരത്തിന്റെ നാലാമത്തെ പതിപ്പ് മാത്രമാണെങ്കിലും, ഇസ്താംബുള്‍ ഫോട്ടോ അവാര്‍ഡുകള്‍ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ന്യൂസ് ഫോട്ടോഗ്രഫി മത്സരങ്ങളിലൊന്നാണിത്.
അങ്ങനെ ഒട്ടേറെ അവാര്‍ഡുകളാാണ് ഫോട്ടോഗ്രഫി മേഘലയില്‍ ഉള്ളത്. ഫോട്ടോഗ്രഫിയെ അത്രത്തോളം സ്‌നേഹിക്കുന്ന വ്യക്തികളാണ് ഇന്ന് ലോകത്തുുള്ളവരില്‍ മിക്കവരും. ദിവസം കൂടും തോറും പുത്തന്‍ ക്യാമറ രംഗത്ത് ഇറക്കി കമ്പനിക്കാരും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം ചെല്ലും തോറും ഫോട്ടോഗ്രഫിയും അവാര്‍ഡുകളും അതിന്റെ പൂര്‍ണ വ്യാപ്തിയില്‍ എത്തും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

Comments
Post a Comment