Skip to main content

യുദ്ധത്തിന് വിരാമമിട്ട ക്ലിക്ക്

 


യുദ്ധത്തിന് വിരാമമിട്ട ക്ലിക്ക്


യുദ്ധമുഖത്തെ ചിത്രങ്ങള്‍ പലപ്പോഴും ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങള്‍ വിജയിക്കുന്ന രാജ്യത്തിന് പോലും സമാധാനം നല്‍കുന്നില്ല. യുദ്ധ കാലയളവില്‍ ആ രാജ്യങ്ങളിലെ സാധാരണ ജീവിതങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതില്‍ യുദ്ധ ചിത്രങ്ങള്‍ മുഖ്യപങ്കുവഹിക്കുന്നു.


ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു വിയറ്റ്‌നാം യുദ്ധകാലത്ത് അസോസിയേറ്റ് പ്രസ്സിന്റെ വിയറ്റ്‌നാമീസ് അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്റെ 'യുദ്ധത്തിന്റെ ഭീതി' എന്ന ചിത്രം. 1972 ജൂണ്‍ 8ന് വിയറ്റ്‌നാം വായുസേനയുടെ അശ്രദ്ധമൂലം അഗ്നിഗോളമായി തീര്‍ന്ന ട്രാങ് ബാങില്‍ നിന്നെടുത്ത ഫോട്ടോ ആയിരുന്നു അത്. വിയറ്റ്‌നാമിലെ സൈഗോണില്‍ നിന്നും 25മൈല്‍ വടക്കുപടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ വായുസേന അബദ്ധത്തില്‍ ഒരു ലോഡ് നപാം(ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഒരു രാസ പദാര്‍ത്ഥം)വര്‍ഷിക്കുകയായിരുന്നു. ഹൈവേയിലൂടെ കരഞ്ഞുകൊണ്ട് തന്റെ നേരെ ഓടിയടുക്കുന്ന ഒരുകൂട്ടം കുട്ടികളും സൈനികരും, കൂട്ടത്തില്‍ ആര്‍ത്തു കരഞ്ഞുകൊണ്ട് വിവസ്ത്രയായി ഒരു പെണ്‍കുട്ടിയും, അതായിരുന്നു നിക്ക് ഉട്ട് അവിടെ നിന്നും ഒപ്പിയെടുത്ത ചിത്രം.



ഫാന്‍ തി കിം ഫുക് എന്ന ഒമ്പതുവയസ്സുകാരി ആയിരുന്നു ആ പെണ്‍കുട്ടി. സ്‌ഫോടനത്തില്‍ വസ്ത്രങ്ങള്‍ കത്തി 30 ശതമാനം പൊള്ളലേറ്റ അവള്‍ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഫോട്ടോ എടുത്ത ഉടന്‍ നിക്ക് ഉട്ട് അവളെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അവളുടെ ജീവന്‍ രക്ഷിക്കാനായി.

1955 മുതല്‍ 1975 വരെ 20 വര്‍ഷകാലം തുടര്‍ന്ന അമേരിക്കയും വിയറ്റ്‌നാമും തമ്മിലുള്ള  യുദ്ധത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ചിത്രം കാണിച്ചു തന്നത്. ഈ ചിത്രം ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് കാരണമായി. യുദ്ധത്തിന്റെ ഭവിഷ്യത്തുകള്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചിത്രത്തിനായി.

 

അതേസമയം തന്നെ ചിത്രം വിവാദത്തിനും വഴിയൊരുക്കി. നഗ്നത  പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നതായിരുന്നു കാരണം. അസോസിയേറ്റഡ് പ്രസ്സ് പോലും ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ വിമുഖത കാണിച്ചു. പിന്നീട് ചിത്രത്തിന്റെ വാര്‍ത്താ മൂല്യം കണക്കിലെടുത്തു കൊണ്ട് കിം ഫുകിന്റെ തനിച്ചുള്ള ക്ലോസ് അപ്പ് ചിത്രം പങ്കുവെക്കരുതെന്ന ഉപാധിയോടെ ചിത്രം പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്ക് ടൈംസ് അടക്കം പല പ്രസിദ്ധീകരണങ്ങളും തങ്ങളുടെ നയങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ആ ചിത്രം പ്രസിദ്ധീകരിച്ചു.


1973ലെ പ്രമുഖ ഫോട്ടോഗ്രഫി അവാര്‍ഡുകളെല്ലാം ചിത്രത്തിനായിരുന്നു. വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്, പുലിറ്റ്‌സര്‍ പ്രൈസ്, ജോര്‍ജ് പോള്‍ക് അനുസ്മരണ അവാര്‍ഡ്, ഓവര്‍സീസ് പ്രസ്സ് ക്ലബ് അവാര്‍ഡ് എന്നിവ ഈ ചിത്രത്തെ തേടിയെത്തി. ഇതേവര്‍ഷം തന്നെ അമേരിക്ക വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.

16-ാം വയസ്സില്‍ തന്നെ ഫോട്ടോഗ്രഫി മേഖലയിലെത്തിയ നിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ വഴിതിരിവായിരുന്നു 'യുദ്ധത്തിന്റെ ഭീതി'. ടോക്കിയോ, സൗത്ത് കൊറിയ, ഹനോയ് എന്നിവിടങ്ങളില്‍ നിക്ക് അസ്സോസിയേറ്റ് പ്രസ്സിനായി ജോലി ചെയ്തു.


നിക്കിന്റെ മൂത്ത സഹോദരന്‍, അസ്സോസിയേറ്റ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായിരുന്ന ഹ്യൂന്‍  താന്‍ മി വിയറ്റ്‌നാം യുദ്ധ കാലത്ത് ജോലിക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ പാത പിന്തുടര്‍ന്നാണ് നിക്ക് എ.പിയിലെത്തിയത്. നിക്കിനും യുദ്ധകാലത്ത് പലതവണ പരിക്ക് പറ്റിയിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന നിക്ക്, കിം ഫുകുമായി നല്ല സൗഹൃദ ബന്ധം തുടര്‍ന്നു വരുന്നു. നപാം പെണ്‍കുട്ടി എന്നറിയപ്പെടുന്ന കിം ഫുക് ഇന്ന് ഒരു എഴുത്തുകാരിയും യുനെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസിഡറും കൂടിയാണ്.


                             


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...