Skip to main content

കുഞ്ഞന്‍ ക്യാമറ സൃഷ്ട്ടിക്കുന്ന വലിയ വിപ്ലവങ്ങള്‍

 ഡിജിറ്റല്‍ ക്യാമറ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന മിറര്‍ലെസ്സ് ക്യാമറകളിന്ന് വലിപ്പക്കുറവ് കൊണ്ടും മികച്ച പ്രവര്‍ത്തന രീതി കൊണ്ടും ക്യാമറ സ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സോണി, പാനസോണിക്, നിക്കോണ്‍, കാനോണ്‍, എന്നീ പ്രമുഖ ബ്രാന്‍ഡുകളാണ് വിപണിയില്‍ മിറര്‍ലെസ്സ് ക്യാമറകള്‍ എത്തിക്കുന്നത്.



 സാധാരണയായി ഒരു പെന്റാപ്രിസം ഉള്‍പ്പെടുന്ന മെക്കാനിക്കല്‍ മിറര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് എസ്.എല്‍.ആറുകള്‍. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ ഫിലിമുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന ക്യാമറകള്‍ പിന്നീട് ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്‌ലക്‌സ് ക്യാമറ എന്ന ഡി.എസ്.എല്‍.ആറായി മാറി. ലെന്‍സില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം വ്യൂഫൈന്‍ഡറിലേക്കും പിന്നീട് സെന്‍സറിലേക്കും നല്‍കാന്‍ സഹായകമാവുന്ന പെന്റാപ്രിസവും സെമി ട്രാന്‍സ്പരെന്റ് മിററും അടങ്ങിയതാണ് ഇത്തരം ക്യാമറകള്‍, എന്നാല്‍ ഇത്തരം ക്യാമറകളില്‍ നിന്നും വ്യത്യസ്തമായി പെന്റാപ്രിസവും ഉയര്‍ന്നു മാറുന്ന മിററും ഇല്ലാത്ത ക്യാമറകളാണ് മിറര്‍ലെസ്സ് ക്യാമറകള്‍. ഡി. എസ്. എല്‍. ആര്‍ ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരക്കുറവ് മിറര്‍ലെസ് ക്യാമറയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഏറെ നീണ്ട ഫോട്ടോ സെഷനുകള്‍ക്കിടയില്‍ കൈത്തണ്ടക്ക് വലിയ സമ്മര്‍ദ്ദം നല്‍കാതെ ഫോട്ടോകളെടുക്കാന്‍ കഴിയുന്നത് മിറര്‍ലെസ്സ് ക്യാമറയെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുയോജ്യമായ ക്യാമറയാക്കി മാറ്റുന്നു.

  ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിനു പകരം ഇലക്ട്രോണിക് വ്യൂഫൈന്‍ഡറുകള്‍ ഉപയോഗിക്കുന്നതിനാല്‍, വേഗത്തില്‍ ബാറ്ററികള്‍ നഷ്ടമാവുന്നത് ഈ കാമറയുടെ ഒരു പോരായ്മയാണ്.  എന്നാല്‍ മെക്കാനിക്കല്‍ മിറര്‍ സംവിധാനം ഇല്ലാത്തതിനാലും ഉള്‍വശത്ത് ചലിക്കുന്ന ഭാഗങ്ങള്‍ കുറവായതിനാലും താരതമ്യേന നിശബ്ദ പ്രവര്‍ത്തനവും ഉയര്‍ന്ന പ്രവര്‍ത്തന കാലയളവും മികച്ച ഇമേജ് സ്‌റ്റെബിലൈസേഷനും മിററര്‍ലെസ്സ് ക്യാമറയുടെ ഗുണങ്ങളാണ്. ഡി. എസ്. എല്‍. ആറുകള്‍ പ്രധാനമായും നിശ്ചല ഛായാഗ്രഹണം മുന്നില്‍ കണ്ടുകൊണ്ട്   നിര്‍മ്മിക്കപ്പെട്ടവയാണെങ്കില്‍ പോലും മിറര്‍ലെസ് ക്യാമറകള്‍ മെച്ചപ്പെട്ട വീഡിയോ നിര്‍മ്മാണം കൂടി സാധ്യമാകുന്ന രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളോടെയാണ് വിപണിയിലെത്തുന്നത്. 4 കെ വീഡിയോ, യൂട്യൂബ് ലൈവ് സംവിധാനം, സിനിമാറ്റിക് പോസ്റ്റ് പ്രൊഡക്ഷനുകളില്‍ ഉപയോഗിക്കുന്ന 4 :4:4 ക്രോമ സാമ്പിള്‍ ഔട്പുട്ട് എന്നിവ ഉള്‍പ്പെടുന്ന ഇന്നത്തെ മിറര്‍ലെസ്സ് ക്യാമറകള്‍ തീര്‍ത്തും വീഡിയോ സൗഹൃദ ക്യാമറകളാണ്. 

മിറര്‍ലെസ്സ് ക്യാമറയിലുപയോഗിക്കാന്‍ കഴിയുന്ന ലെന്‍സുകളുടെ അഭാവമാണ് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം എന്നാല്‍ മറ്റു ലെന്‍സുകള്‍ ഘടിപ്പിക്കാന്‍ സഹായകമാവുന്ന ലെന്‍സ് മൗണ്ട്  അഡാപ്റ്ററുകള്‍ വിപണിയിലെത്തുന്നത് കൂടുതല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ മിറര്‍ലെസ്സിലേക്ക് ആകര്‍ഷിക്കും. സോണിയുടെ ആല്‍ഫാ ശ്രേണിയിലെ ഫുള്‍ഫ്രെയിം മിറര്‍ലെസ്സ് ക്യാമറകളുമായി മത്സരിക്കാന്‍ നിക്കോണും കാനോണും രംഗത്തെത്തിയതോടെ വിപണിയെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഫുള്‍ ഫ്രെയിം മിറര്‍ലെസ്സ് ക്യാമറകള്‍കൊണ്ട് സജീവമാക്കും എന്നത് തീര്‍ച്ച.

                                                                                 


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...