യാത്രകള്‍ പലപ്പോഴും പുതിയ തിരിച്ചറിവുകളാണ്,കാഴ്ചകള്‍ കാണുന്നതിലേറെ മനസ്സിന്റെ സന്തോഷം കൂടിയാണത്. കുടുംബവുമൊന്നിച്ചും കൂട്ടുകാരുമായും യാത്രചെയ്യുമ്പോള്‍ മറ്റുള്ളവരെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും. കണ്ട കാഴ്ചകള്‍ മറ്റു യാത്രികനിലേക്കെത്തിക്കുമ്പോള്‍ മാത്രമേ യാത്രകള്‍ പൂര്‍ണ്ണമാവുകയുള്ളു. ഓരോരുത്തരുടെയും കാഴ്ചയുടെ വസന്തങ്ങള്‍ വ്യത്യസ്തമാണ്. അത് കൊണ്ടുതന്നെ യാത്രാചിത്രങ്ങള്‍ അതിന്റെ സൗന്ദര്യത്തേക്കാളേറെ അനുഭവങ്ങളിലേക്ക് ഒരു സഞ്ചാരിയെ ആകര്‍ഷിക്കുന്നത്. ഓരോ യാത്രിയകന്റെയും മനസ്സിലുള്ള ചിത്രങ്ങള്‍ ക്യാമറ ചിത്രങ്ങളായി പകര്‍ത്തിയാല്‍ ആ സ്ഥലത്തിന്റെ യഥാര്‍ത്ഥ അനുഭവം അത് കാണുവരിലേക്കെത്തിക്കുന്നു. കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നത് പോലെ ഓരോ ചിത്രവും ഓരോ യാത്രികന്റെയും മനസ്സിലേക്കെത്തുന്ന ഊര്‍ജ്ജമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വളരെ സുപരിചിതമായ ഇന്ന് യാത്രാചിത്രങ്ങള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റുഫോമുകളില്‍ അനേകം പേജുകളുണ്ട്. ഇത്തരം പേജുകളില്‍ ചിത്രങ്ങളോടുകൂടിയ യാത്രാവിവരണങ്ങള്‍ സുലഭമാണ്.
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളായ വയനാട്ടിലെ 900 കണ്ടി, കുറുമ്പലക്കോട്ട, കുറുവാ ദ്വീപ് എന്നിവയുടെ ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. പല സഞ്ചാരികളും ഇത്തരം സ്ഥലങ്ങളുടെ ചിത്രങ്ങള്‍ യാത്രാകുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടുമ്പോഴാണ് പലര്‍ക്കും ഇവ പരിചിതമാവുന്നത്. യാത്രാ ഗ്രൂപ്പുകള്‍ ഇത്തരം സ്ഥലങ്ങളിലേക്ക് ട്രെക്കിങും ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. സഞ്ചാരി, യാത്രികന്‍ തുടങ്ങിയ സംഘങ്ങള്‍ കേരളത്തില്‍ പ്രധാനമായും യാത്രകള്‍ സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളാണ്.
യാത്രികന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുമ്പോള്‍ താരതമ്യേന അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. ഇതൊരുതലം വരെ ടൂറിസം സാധ്യത കൂട്ടുന്നു. കേരളത്തിലുടനീളം ഒരുപാട് ടൂറിസം കേന്ദ്രങ്ങളുണ്ട്. ഇടുക്കിയിലെ കോടമഞ്ഞില്‍ പുതഞ്ഞ ചിത്രങ്ങളെല്ലാം പെട്ടെന്നുതന്നെ ഒരു യാത്രികന്റെ മനസ്സിലേക്കെത്തും. മീശപ്പുലിമലയും, കൊളുക്ക് മലയുമുള്‍പ്പടെയുള്ള ഹൈറേഞ്ചുകളുടെ ചിത്രങ്ങളെല്ലാം കണ്ണഞ്ചിപ്പിക്കുന്നതാണ്.ചാര്‍ളിയെന്ന സിനിമയിലൂടെ മീശപ്പുലി മല പ്രസിദ്ധമായപ്പോഴും യാത്രാചിത്രങ്ങള്‍ക്ക് അതിലേറെ പങ്കുവഹിച്ചിരുന്നു. യാത്രാ ചിത്രങ്ങള്‍ പലപ്പോഴും പ്രൊഫഷണല്‍ ക്യാമറകളിലല്ല പകര്‍ത്തുന്നത്. കേരളത്തിലെ മിക്ക സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇന്നത്തെ യാത്രികരുടെ കൈവശമുണ്ട് . ചിത്രങ്ങളിലൂടെ മാത്രം മറ്റൊരു സഞ്ചാരിയെ അവിടേക്കെത്തിക്കാന്‍ സാധിക്കുന്നുവെങ്കില്‍ ഒരു യാത്രാ വിവരണത്തെക്കാളേറെ കൂടുതല്‍ കാര്യങ്ങള്‍ ഒരു യാത്രാ ചിത്രം അവരിലേക്കെത്തിക്കും.
കേരളത്തിലെ ഒരുപാട് കേന്ദ്രങ്ങള്‍ ഇന്നും പലരും തിരിച്ചറിഞ്ഞിട്ടില്ല .അവയെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് യാത്രികരിലേക്കെത്തിക്കാനായാല്‍ കേരളത്തിലെ ടൂറിസം സാധ്യതകളെ കൂടുതല്‍ പരിപോഷിപ്പിക്കാം. മികച്ച ക്യാമറ ടെക്‌നിക്കും പരിചയസമ്പന്നരായ ഫോട്ടോഗ്രാഫര്‍മാരും ഒന്നിക്കുമ്പോള്‍ ഏറ്റവും സുന്ദരമായ ചിത്രങ്ങള്‍ തന്നെ യാത്രയിലൂടെ ലഭിക്കുന്നു.

Comments
Post a Comment