ഒരു വിഷയത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും കൈകാര്യം ചെയ്യാനും സിനിമകള്‍ക്ക് കഴിയാറുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്ന ഒന്നായി ഇന്ന് സിനിമ മാറിയതും ഇതു കൊണ്ടുതന്നെയായിരിക്കണം. പുതിയ സാങ്കേതികവിദ്യകളും വിവാദ ചര്‍ച്ചാ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഫോട്ടോഗ്രഫി എന്നത് ഇതിവൃത്തമായി നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍ ലോകത്ത് ഒരുപാടുണ്ട്. അവയില്‍് ഓരോന്നും അതിന്റെ അവതരണശൈലിയില്‍ വേറിട്ട് നില്‍ക്കുന്നു. ഫോട്ടോഗ്രാഫുകള്‍ എന്നും ചരിത്രത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. കാണാതെ പോകുന്ന അറിവുകളെയാണ് അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മാരുടെ ജീവിതം ഒരുപാട് ക്ഷമയും സാഹസികതയും നിറഞ്ഞതാണ്. നടക്കാന്‍ പോകുന്ന കാര്യങ്ങളെ മുന്‍കൂട്ടി കാണാനുള്ള കഴിവ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.
ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതവും ആ മേഖലയുടെ സാധ്യതകളും ഇതുവരെ പൂര്‍ണമായി മലയാളസിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടിലെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം കാണിക്കുന്ന സിനിമകള്‍ കുറവാണ്്. ഒരുപക്ഷെ, സെല്‍ഫികളുടെ കടന്നുവരവ് ഒരു സംസ്‌കാരത്തിന്റെ ഭാഗമായതോടെയാണ് ഫോട്ടോഗ്രഫിയെ ചുറ്റിപറ്റിയുള്ള വിഷയങ്ങള്‍ കൂടുതലൂം സിനിമയില്‍ വന്നുതുടങ്ങിയത്. മഹേഷിന്റെ പ്രതികാരം, ഫോട്ടോഗ്രാഫര്‍, സൈറാബാനു, മഴവില്ല് എന്നിവയാണ് ഫോട്ടോഗ്രഫി കേന്ദ്രവിഷയമായ പ്രധാന മലയാള സിനിമകള്‍. ഇത്തരത്തിലുള്ളവ വിനോദത്തിന് എന്നതിലുപരി ഫോട്ടോഗ്രഫിയോടുള്ള മലയാളികളുടെ കാഴ്ച്ചപ്പാടില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നു. ഒരുപക്ഷെ ഇങ്ങനെയുള്ള സിനിമകളിലൂടെയാണ് ഫോട്ടോഗ്രഫിയുടെയും ഫോട്ടോഗ്രാഫറുടെയും മൂല്യം ജനങ്ങള്‍ക്ക് മനസ്സിലാവുന്നത്. അതില്‍ തന്നെ വിവിധങ്ങളായ മേഖലകളുമുണ്ട്.
സമീപകാലത്ത് പുറത്തിറങ്ങിയതില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമ ആയിരുന്നു മഹേഷിന്റെ പ്രതികാരം. മഹേഷ് ഭാവന എന്ന സാധാരണ ചെറുപ്പകാരന്റെ കഥ പറയുന്ന സിനിമയി ല്‍, കഥാനായകന്‍ തൊഴിലുകൊണ്ട് ഒരു ഫോട്ടോഗ്രാഫര്‍ ആണെങ്കിലും അതിനെ പറ്റി കൂടുതല്‍ പഠിക്കുന്നത് ജീവിതാനുഭവങ്ങളിലൂടെയാണ്. എഴുതിപഠിക്കേണ്ടതോ, കേട്ടുപഠിക്കേണ്ടതോ ആയി ഫോട്ടോഗ്രഫിയെ കാണരുതെന്ന് സിനിമ വ്യക്തമാക്കുന്നു. ഒരു സംഭവം നടക്കാന്‍ പോവുന്നതിന് തൊട്ടുമുന്നെയുള്ള ആ നിമിഷം മനസ്സിലാക്കുന്നതായിരിക്കണം ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപാഠം എന്ന് സിനിമ കാണിച്ചുതരുന്നുണ്ട്..
സിനിമയ്ക്കുള്ളിലെ ഫോട്ടോഗ്രഫി എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ ആദ്യം ഓര്‍മവരുന്നത് കഴുത്തില്‍ ക്യാമറയും തൂക്കി കാടിനൊപ്പം നടന്നുനീങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമാണ്. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ സാമൂഹ്യപ്രവര്‍ത്തകനായും അതേസമയം ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായും എത്തുന്ന നായകന്‍, ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളും അതിനേക്കാളുപരി പ്രതീക്ഷക്കിണങ്ങുന്ന രീതിയില്‍ ഒരു ചിത്രം പകര്‍ത്തുമ്പോഴുള്ള സന്തോഷവും വിവരിക്കുന്നുണ്ട്.
സാധാരണക്കാരന് അനായാസമായി തോന്നുന്ന ഒന്നാണ് ഫോട്ടോഗ്രഫി. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള സിനിമകളുടെ കടന്നുവരവ് ജനമനസ്സുകളില്‍ ഫോട്ടോഗ്രഫിയോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇങ്ങനെയുള്ള സിനിമകള്‍ ഫോട്ടോഗ്രഫി മേഖല തിരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്റെ സാധ്യതകളും ഗുണങ്ങളും വ്യക്തമാക്കി ഉറച്ചുനില്‍ക്കാന്‍ പ്രചോദനം നല്‍കുന്നുണ്ട.്

Comments
Post a Comment