Skip to main content

ബ്ലാക്ക് & വൈറ്റ് ഫ്രെയിമില്‍ രചിച്ച എകാന്ത കവിതകള്‍

 ''Black and white creates a stranger dreamscape that colour never can'' ജാക്ക് വാന്റൊഫിന്റെ ഈ വാക്കുകള്‍ കണ്ണിലുടക്കുന്നതും, കടമെടുക്കുന്നതും അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സെസ്‌കാ വുഡ്മാന്റെ ജീവിതത്തിന്റെ ആമുഖമാക്കാനാണ്. കറുപ്പിലും വെളുപ്പിലും വെളിച്ചം വിന്യസിപ്പിച്ചു സ്ത്രീ ശരീരത്തെ പാത്രമാക്കി അവര്‍ തീര്‍ത്ത ലോകങ്ങളെല്ലാം എല്ലാ മുന്‍ ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞു ഉപബോധതലത്തെ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയായിരുന്നു. പതിമൂന്ന് വയസ്സുമുതല്‍ 22-ാം വയസ്സുവരെ നീണ്ടുനിന്ന ഫോട്ടോഗ്രാഫി ജീവിതം. ഇക്കാലയളവില്‍ പകര്‍ത്തിയ എണ്ണൂറോളം വരുന്ന ചിത്രങ്ങള്‍. 22-ാം വയസ്സില്‍ ആത്മഹത്യ! മാതാപിതാക്കള്‍ ഇന്നും സൂക്ഷിക്കുന്ന പത്തായിരത്തോളം വരുന്ന നെഗറ്റിവുകള്‍. ഒരര്‍ത്ഥത്തില്‍ ദൃശ്യങ്ങളില്‍ അവര്‍ തീര്‍ത്ത ലോകത്തെ തന്നെ കുറിക്കുന്നതായ ജീവിതം !




കോളറാഡോയിലെ ഒരു കലാകുടുംബത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സസ്‌കയുടെ ജനനം; ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പിതാവിനും, ശില്പിയായ മാതാവിന്റെയും മകളായി 1958 ഏപ്രില്‍ 3ന്. അകാലപക്വമായ വിടവാങ്ങലിന് മുന്‍പായി തന്നെ ആഴത്തില്‍ പഠനം ആവശ്യപ്പെടുന്നതും, തലമുറകള്‍ ശ്രദ്ധാകേന്ദ്രമാക്കേണ്ടതുമായ ചിത്രങ്ങള്‍ അവര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കലയെ നിത്യജീവിതത്തില്‍ സംസാരവിഷയമാക്കുന്ന കുടുംബ അന്തരീക്ഷം ഫ്രാന്‍സെസ്‌കക്ക് ലഭിച്ചിരുന്നു. ആര്‍ട്ട് സ്‌കൂളിലെ പഠനവും ഗവേഷണവുമെല്ലാം അവരെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. ഫ്രാന്‍സെസ്‌ക എന്ന ഫോട്ടോഗ്രഫര്‍ എഴുതപ്പെടുമ്പോഴെല്ലാം ആവര്‍ത്തിക്കുന്ന ചോദ്യം അവരുടെ ചിത്രങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞു കാണപ്പെടുന്ന സങ്കീര്‍ണതകളെ സംബന്ധിച്ചിട്ടുള്ളതാണ്. യൗവ്വനത്തെയും, ആ കാലഘട്ടത്തിലെ ചിന്താധാരകളെയും പ്രതിപാതിച്ചിട്ടുള്ളവയായിരുന്നു അവരുടെ ഫോട്ടോഗ്രഫുകള്‍. സ്ഥലകാലങ്ങള്‍ ചിത്രങ്ങളില്‍ നിശ്ചലമാണെന്ന 'വസ്തുതയെ' അവര്‍ നിരന്തരം ചിത്രങ്ങളിലൂടെ തന്നെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. നഗ്നയായും അര്‍ദ്ധ നഗ്നയായുമെല്ലാം അവര്‍ തന്നെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കുറഞ്ഞ ഷട്ടര്‍ സ്പീഡിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ബ്ലറിങ് എഫക്ട് പൊതുവായി അവര്‍ ഉപയോഗിച്ചിരുന്നു. സ്ത്രീശരീരങ്ങള്‍, കണ്ണാടിയും, വാതിലും, കസേരയുമടക്കമുള്ള ഗൃഹോപരണങ്ങളും ഫോട്ടോഗ്രഫി ഒബ്‌ജെക്റ്റുകളായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. 1977-78 കാലഘട്ടത്തിലാണ് മാലാഖകളെ പ്രതിപാത്യ വിഷയമാക്കി കൊണ്ടുള്ള അവരുടെ ഫോട്ടോ സീരീസ് പുറത്തു വരുന്നത്.


യൗവ്വന കാലത്ത് ചിന്താധാരകളിലുള്‍പ്പെടുന്ന ഏകാന്തതയും, ഒറ്റപ്പെടലും, മനുഷ്യബന്ധങ്ങളും, ലൈംഗീകതയും, വ്യക്തിത്വ ബോധവും, ജീവിതത്തിലെ അനിശ്ചിതത്വവുമെല്ലാം തന്നെ അവരുടെ ചിത്രങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുണ്ട്. പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് പിന്നിലെ ചിന്തകളില്‍ തന്നെ ആത്മകഥാംശങ്ങള്‍ കണ്ടെടുക്കാനാവും. തകര്‍ന്നു പോയ പ്രണയ ബന്ധവും, കലയിലെ അനിശ്ചിതത്വവുമാണ് ആത്മഹത്യയിലേക്ക് നയിക്കും വിധം ഫ്രാന്‍സസ്‌കയെ വിഷാദത്തിലാഴ്ത്തിയത്. പൂര്‍വ്വ കാമുകന് ചെറുകുറിപ്പുകള്‍ ചേര്‍ത്ത് അവര്‍ അയച്ചുകൊടുത്ത ഫോട്ടോഗ്രാഫുകള്‍ ഓണ്‍ലൈനായി തന്നെ നിലവില്‍ കാഴ്ചക്ക് ലഭ്യമാണ്.


യാഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്യുന്നവയാണ് പൊതുവെ ഫോട്ടോഗ്രാഫുകള്‍ എന്നിരിക്കെയാണ് ഫ്രാന്‍സസ്‌കയുടെ നിശ്ചലച്ചിത്രങ്ങള്‍ വ്യത്യസ്തമാവുന്നത്. യാഥാര്‍ഥ്യത്തിന് പകരം അവര്‍ ചിത്രീകരിച്ചത് അവരുടെ തന്നെ ചിന്തകളെയാണ്. ലൊക്കേഷന്‍, ലൈറ്റിങ്, ഒബ്‌ജെറ്റ്‌സ് കൂടാതെ സ്വന്തം ശരീരം തന്നെയും സങ്കല്‍പ്പലോകത്തിനെ യാഥാര്‍ഥ്യമായി അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്നു. എഴുപതുകളില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ എന്നാല്‍ ആ കാലഘട്ടത്തില്‍ മാത്രമായി അകപ്പെട്ടു കിടക്കുന്നവയല്ല. വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കാലത്തെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ആകാത്ത വിധം ആക്കിത്തീര്‍ക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.


പതിമൂന്നാം വയസ്സില്‍ തുടങ്ങി 8 വര്‍ഷം മാത്രം നീണ്ടു നിന്ന ഫ്രാന്‍സെസ്‌ക വുഡ്മാന്‍ എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോഗ്രാഫി ജീവിതം ഇന്നും ചര്‍ച്ചക്ക് വിഷയമായിക്കൊണ്ടിരിക്കുന്നു. അവരുടെ തന്നെ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ പ്രധാനമായും നടന്നത് മരണശേഷമാണ്. ഫ്രാന്‍സെസ്‌കയുടെ ജീവിതത്തെ അവലംബിച്ചു 'The Woodmans' എന്ന ഡോക്യൂമെന്ററി പുറത്തുവരുന്നത് 2011ലും. ആത്മഹത്യയിലൂടെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകും മുന്‍പേ തന്നെ തന്റെ ചിത്രങ്ങളിലൂടെ അക്ഷയമാവാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അത് പക്ഷേ നിശ്ചലമായ ഒരു ഫോട്ടോഗ്രഫി ഫ്രെയിമില്‍ അകപ്പെട്ടുപോയതു കൊണ്ടായിരുന്നില്ല. മറിച്ച് തന്റെ മനോവ്യാപാരങ്ങളും, ഏകാന്തതയും വരച്ചിട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മിനുള്ളില്‍ പറഞ്ഞ കവിതകളിലൂടെ! 


 


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...