Skip to main content

വാര്‍ത്തകള്‍ക്ക് ജീവന്‍ പകരുന്ന ചിത്രങ്ങള്‍

 ഫോട്ടോകള്‍ നൈമിഷികമാണ്. അതിന് പല തരത്തിലുള്ള അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും ഉണ്ടായിരിക്കും. ഏതൊരു ഫോട്ടോയ്ക്കും പലതരം കഥകള്‍ പങ്കുവെക്കുവാനുണ്ടാകും. ന്യൂസ് ഫോട്ടോഗ്രഫി മറ്റു ഫോട്ടോഗ്രഫികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. കഠിനാധ്വാനവും ഭാഗ്യവും ഒരു പോലെ ആവശ്യമുള്ള മേഖലയാണ് ന്യൂസ് ഫോട്ടോഗ്രഫി. ഒരു സംഭവത്തെ അതിന്റെ ആധികാരികതയോടും സത്യസന്ധതയോടും കൂടി പകര്‍ത്തുക എന്നതാണ് ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ കടമ.



19ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകളോടൊപ്പം ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. ചിത്രങ്ങള്‍ക്ക് ഏതൊരു വിഷയത്തിന്റെയും ആധികാരികത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വാര്‍ത്തകളുടെ കൂടെചിത്രങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ആ വാര്‍ത്തക്ക് പൂര്‍ണ്ണത കൈവരുന്നത്. 

 

ന്യൂസ് ഫോട്ടോഗ്രഫിയെ ഒരിക്കലും ഒറ്റ വാക്കില്‍ നിര്‍വചിക്കാന്‍ സാധിക്കില്ല. ചിത്രങ്ങള്‍ക്ക് കഥകള്‍ പങ്കുവെയ്ക്കുവാനുള്ള കഴിവ് കൂടുതലാണ്. ന്യൂസ് ഫോട്ടോഗ്രഫിയും അത്തരത്തിലൊന്നാണ്. പത്രങ്ങളിലെ ചിത്രങ്ങള്‍ മാത്രം വായിക്കുന്നവരുണ്ടാവാം, അവരെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളേക്കാള്‍ പ്രാധാന്യം അതിലുള്ള ചിത്രങ്ങള്‍ക്കാണ്. പത്രമാധ്യമങ്ങളിലൂടെ പ്രശസ്തമായ ഒരുപാട് ചിത്രങ്ങളുണ്ട്.

 

അത്തരത്തിലുള്ള ഒരു ചിത്രമാണ് 2019 ല്‍ കേരളത്തിലെ പ്രളയചിത്രങ്ങള്‍ക്കൊപ്പം വാര്‍ത്താപ്രാധാന്യം നേടിയ വറ്റിവരണ്ടു കിടക്കുന്ന ഇടുക്കി അണക്കെട്ട് വെള്ളം നിറക്കുന്നതിന് മുമ്പ് മലയാളമനോരമയിലെ ഫോട്ടോഗ്രാഫറായ എം.ടി സേവ്യര്‍ പകര്‍ത്തിയത്. 1974 മാര്‍ച്ച് 17 നാണ് മലയാളമനോരമ ഈ ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് പ്രളയ സമയത്ത് നിറഞ്ഞൊഴുകുന്ന ഇടുക്കി ഡാമിന്റെ ചിത്രത്തോടൊപ്പം താരതമ്യപ്പെടുത്തിയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ചിത്രം വീണ്ടും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.  


പത്രങ്ങളിലൂടെ അന്താരാഷ്ട്ര ജനശ്രദ്ധയാകര്‍ഷിച്ച ഒരു ചിത്രമാണ് മക് അലന്‍ ടെക്‌സസിലെ യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും 2018 ജൂണ്‍ 12 ന് ജോണ്‍ മൂറെ പകര്‍ത്തിയ ചിത്രം. തടവിലായ തന്റെ അമ്മയെ തിരയുന്ന രണ്ടു വയസുകാരി. മെക്‌സിക്കോയില്‍ നിന്നും റിയോഗ്രാന്റ് നദി മുറിച്ച് കടക്കുന്ന അഭയാര്‍ത്ഥികളെ പട്ടാളക്കാര്‍ തടവിലാക്കിപ്പോള്‍ ഒറ്റപ്പെട്ടുപോയതാണ് ഈ പെണ്‍കുട്ടി. പൊട്ടിക്കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഈ കുട്ടിയുടെ ചിത്രം ഒരുപാട് ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ 'സീറോ ടോളറന്‍സ്' പദ്ധതിയുടെ ഭാഗമായി കുടിയേറിപ്പാര്‍ക്കുന്ന അഭയാര്‍ത്ഥികളെ തടവിലാക്കുക എന്ന നയത്തിന്റെ ബാക്കിപത്രമാണ് ഈ ചിത്രം.

       

അന്താരാഷ്ട്ര തലത്തില്‍ ഒരുപോലെ ജനശ്രദ്ധയാകര്‍ഷിച്ച സാമ്യതയുള്ള ചിത്രങ്ങളാണ് ഹിബ നസീറിന്റെയും ഹാദി ഹുദയുടെയും. കാശ്മീരിലെ പെല്ലറ്റാക്രമണത്തിന് ശേഷം ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഹിബ തന്റെ സഹോദരന്‍ അവള്‍ക്ക് നേരെ ഉയര്‍ത്തിയ ക്യാമറ തോക്കാണെന്ന് തെറ്റിദ്ധരിച്ച് അവനെ ദയനീയതയോടെ നോക്കുന്നു. ഹാദി ഹുദയാവട്ടെ തന്റെ നേര്‍ക്ക് ഫോട്ടോഗ്രാഫര്‍ നീട്ടിയത് ക്യാമറയല്ല മറിച്ച് തോക്കാണെന്ന് മനസ്സിലാവാതെ ദയനീയതയോടെ രണ്ടു കയ്യും ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. ഹിബയുടെ ഫോട്ടോ പകര്‍ത്തിയത് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഒമ്രാന്‍ യൂസഫും ഹാദി ഹുദയുടെ ഫോട്ടോ പകര്‍ത്തിയത് ടര്‍ക്കിഷ് പത്രത്തിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സാഗര്‍ലിയുമാണ്.


ചുരുക്കത്തില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ അതേ പ്രാധാന്യമാണ് ഫോട്ടോകള്‍ക്കും ഉള്ളത്. ചിലപ്പോള്‍ വാര്‍ത്തകളേക്കാളേറെ!! കാരണം ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണ്.


                                                         



Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...