Skip to main content

പെയ്‌തൊഴിയാന്‍ ബാക്കിയാക്കി വിക്ടര്‍

 ഗാഢമായി മഴയെ സ്‌നേഹിച്ച് ഒടുവില്‍ മഴയുടെ കൂടെ മണ്ണില്‍ അലിഞ്ഞു ഇല്ലാതായ പേരാണ് വിക്ടര്‍ ജോര്‍ജ്. പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവെച്ച് മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍. മലയാളമനോരമ ദിനപത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്ടര്‍. ജൂലൈ 9നു ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ വെണ്ണിയാനി മലയിലെ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങളെടുക്കവേ മണ്ണിടിച്ചിലിനിടയില്‍പെട്ട് ആകസ്മികമായി മരണമടഞ്ഞു. പുറകിലേക്ക് മറിഞ്ഞു കിടക്കുന്ന വിക്ടറിന്റെ മൃതശരീരമാണ് പിന്നീട് കിട്ടിയത്. നിധി പോലെ വിക്ടര്‍ എപ്പോഴും കൂടെക്കരുതുന്ന നിക്കോണ്‍ ക്യാമറ പൊട്ടിത്തകര്‍ന്ന് തൊട്ടടുത്ത് കിടപ്പുണ്ടായിരുന്നു.



 

മഴയായിരുന്നു വിക്ടറിന്റെ ഇഷ്ടഇനം, മഴയോടൊപ്പം ഭ്രാന്തമായി അലഞ്ഞ മനുഷ്യന്‍, മഴയുടെ സൗന്ദര്യത്തെ തെല്ലും ചോര്‍ന്നുപോകാതെ തന്റെ ക്യാമറയിലൂടെ വിക്ടര്‍ ഒപ്പിയെടുത്തു. മിഴിവുള്ള ചിത്രങ്ങള്‍ക്കുവേണ്ടി, അവയുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്നു അദ്ദേഹം.

  

1955 ഏപ്രില്‍ 10നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. സഹോദരനായിരുന്നു അദ്ധേഹത്തിന് ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവൃത്തിയായി മാറുകയായിരുന്നു. 1981ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ ദില്ലി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി. കവിതാ, സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ വിക്ടറിന് ഒരുപിടി അവാര്‍ഡുകളും ഖ്യാതിയും നല്‍കി. സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ (കല്‍ക്കട്ട,1989) ഇന്ത്യന്‍ റിലേ ടീം ബാറ്റണ്‍ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു.


1990 മുതല്‍ വിക്ടര്‍ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം പകര്‍ത്തിയത് അദ്ദേഹത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു, കുട്ടി അച്ഛന്റെ കൈയില്‍ ഇറുക്കിപ്പിടിക്കുന്നതായിരുന്നൂ ചിത്രം. കോട്ടയത്ത് കുറച്ചുനാള്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം വിക്ടര്‍ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരാഗ്രഹവും വിക്്ടറിന്റെ ഛായാചിത്രങ്ങള്‍ക്ക് വിഷയങ്ങളായി. ഒരു ഫോട്ടോഗ്രാഫര്‍ എന്നതിലുപരി തികഞ്ഞ ഒരു പ്രകൃതിസ്‌നേഹികൂടിയായിരുന്നു അദ്ദേഹം.


2001 ജൂലൈ 9 നു വിക്ടര്‍ തനിക്കേറെപ്രിയപ്പെട്ട മഴയോടൊപ്പം കുടയും ചൂടി മലകയറിയത് മരണത്തിന്റെ ഇരുട്ടിലേക്കാണ്. ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങളെടുക്കാനാണ് അയാള്‍ പോയത്, തോരാതെ പെയ്തമഴയും ഉരുള്‍പൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ട് മതിവരാതെ ഉരുള്‍ വന്ന വഴിയിലൂടെ വിക്ടര്‍ നടന്നു, ഫോട്ടോഗ്രഫിയെ ജീവനായി കണ്ടിരുന്ന അദ്ദേഹം തന്റെ ഏകാഗ്രതകൊണ്ട് കുത്തിയൊലിച്ചു വരുന്ന ആ ഉരുള്‍ ഒരു പക്ഷെ കണ്ടുകാണില്ല, വേഗത്തില്‍ പാഞ്ഞടുത്ത ആ ഉരുള്‍ വിക്ടറിനെ എന്നേക്കുമായി നമ്മളില്‍നിന്നകറ്റി.

  

വിക്ടര്‍ ഇന്നും ഓരോ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു ഊര്‍ജജമാണ്. ആ ചിരിക്കുന്ന മുഖവും പൊട്ടിത്തകര്‍ന്ന ക്യാമറയും ഇന്നും മലയാളികളുടെ മനസിലുണ്ട്. ഇന്നും മഴയുണ്ട് മഴയോടൊപ്പം എവിടെയോ വിക്ടറും, തോരാതെ പെയ്യുന്ന മഴയോടൊപ്പം വിക്ടറിനെക്കുറിച്ചുള്ള ഓര്‍മ്മകളും നമ്മൂടെ മനസ്സുകളില്‍ കണ്ണീര്‍മഴയായി പെയ്തുകൊണ്ടേയിരിക്കും.

                                                                



Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...