Skip to main content

ചിത്രങ്ങള്‍ ശബ്ദിക്കുമ്പോള്‍


മനുഷ്യ ജീവിതത്തില്‍ ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ചിത്രങ്ങള്‍. നിസ്സാരമായി നമ്മള്‍ കാണുന്ന ഒരു ചിത്രത്തിന് ആയിരം വാക്കുകളെ മറികടന്ന് ആശയങ്ങളെ വിവരിക്കാന്‍ കഴിയും. എഴുതപ്പെട്ട ഒരു വാര്‍ത്ത പ്രതിപാതിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ വിഷയത്തെക്കുറിച്ചുള്ള വാര്‍ത്താവിനിമയത്തിന് വാര്‍ത്താ ചിത്രത്തിലൂടെ സാധിക്കും. ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് സമയം. നമ്മള്‍ എഴുതപ്പെട്ട വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ ചുരിങ്ങിയ സമയം കൊണ്ട് ഒരു ചിത്രത്തിലൂടെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. 



ഇങ്ങനെ വാര്‍ത്തയുടെ ഉള്ളടക്കം വിവരിക്കാന്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന ജേര്‍ണലിസത്തിന്റെ പ്രത്യേക രൂപമാണ് ഫോട്ടോ ജേര്‍ണലിസം. വാര്‍ത്താഫോട്ടോകള്‍ ഉപയോഗിക്കുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ കൊത്തുപണികള്‍ ഉപയോഗിച്ചായിരുന്നു ചിത്രങ്ങള്‍ അച്ചടിച്ചിരുന്നത്. ക്യാമറയുടെ വരവോടെ ഈ മേഖലയില്‍ വലിയൊരു പുരോഗതിയുണ്ടായി.

രണ്ടായിരത്തി പതിനെട്ട് ജൂണിന്റെ തുടക്കത്തില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറസ്ബാധ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഉത്ഭവം കൊണ്ട വൈറസ്ബാധ കേരളത്തെ ആകമാനം ഭീതിയിലാഴ്ത്തി. ആ ഭീതിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു മാതൃഭൂമി പത്രത്തില്‍ അച്ചടിച്ചു വന്ന ചിത്രം. നിപ്പാ വൈറസിന്റെ തുടര്‍വ്യാപനം തടയുന്നതിനായി രോഗികളുമായി ഇടപഴകിയ വസ്തുക്കള്‍ അഗ്നിക്കിരയാക്കാന്‍ കൊണ്ടുപോകുന്ന ദിവസവേതന തൊഴിലാളികളുടേതാണ് ചിത്രം. പിന്നീട് വൈറസ് ബാധയെ വിഷയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്' എന്ന ചിത്രം പ്രഖ്യാപിച്ചപ്പോഴും ഫസ്റ്റ് ലുക്ക് ഇതേ ഫോട്ടോഗ്രാഫായിരുന്നു.

1999 ലെ വെള്ളപ്പൊക്കത്തിന് ശേഷം കേരളം അനുഭവിച്ച ഏറ്റവും വലിയ മഴക്കെടുതിയായിരുന്നു 2018 ആഗസ്റ്റിലേത്. മനുഷ്യനെ വിഭജിച്ചു നിര്‍ത്തുന്ന സകല വ്യവസ്ഥകളെയും  വെല്ലുവിളിച്ചു കേരളമനസ്സുകള്‍ ഒന്നിച്ചു നിന്ന സമയം. ഇടുക്കി ചെറുതോണി ഡാം തുറന്നുവിട്ട വേളയില്‍ ചെറുതോണി പാലത്തിന് മുകളിലൂടെ ഒരു കുട്ടിയെ രക്ഷിച്ചുകൊണ്ടോടുന്ന അഗ്നിശമനസേന പ്രവര്‍ത്തകന്റെ ചിത്രം അക്കാലത്തു പത്രമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത  ജലപ്രവാഹത്തിന്റെ മുന്നില്‍ മനുഷ്യന്‍ നിസ്സഹായനും പ്രതിരോധം തീര്‍ത്ത് അജയ്യനുമാവുന്നത് ഈ ചിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ തന്റെ വാതിലിന് അപ്പുറത്ത് നടക്കുന്ന സംഭവത്തെക്കുറിച്ച് നന്നായി അറിവുള്ളവരായിരിക്കണം. അവര്‍ സൃഷ്ടിപരമായ പ്രത്യേക രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. വിനോദവും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ഒരു റിപ്പോര്‍ട്ടര്‍ ആയിരിക്കണം. ഉടനടി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരും ഫോട്ടോഗ്രഫിക് ഉപകരണങ്ങളില്‍ പ്രാവീണ്യം ഉള്ളവരുമായിരിക്കണം. മിക്ക ഫോട്ടോജേര്‍ണലിസ്റ്റുകളും വേദി നയിക്കുകയും ഷോട്ടുകള്‍ ക്യാന്‍ഡിഡ് ആയി അവതരിപ്പിക്കുന്നത് അനീതിയാണെന്ന് കരുതുന്നു. ഫോട്ടോ ജേര്‍ണലിസത്തില്‍ ഫോട്ടോഗ്രാഫര്‍ അങ്ങനെ ചെയ്യുന്നത് ധാര്‍മ്മികതക്ക് എതിരാണ്. എന്താണ് ഷൂട്ട് ചെയ്യേണ്ടത് എങ്ങനെ ഫ്രെയിം ചെയ്യണം എഡിറ്റ് ചെയ്യണം എന്നിവ പരിഗണിക്കപ്പെടണം. ഒരു ഫോട്ടോജേര്‍ണലിസ്റ്റ് ഏതൊക്കെ ചിത്രങ്ങള്‍ എടുക്കണം, ഏതു ചിത്രമാണ്  തെരഞ്ഞെടുണ്ടേത് ഏതൊക്കെ ചിത്രങ്ങള്‍ കാണിക്കണം എന്ന് തീരുമാനിക്കാന്‍ ബാധ്യസ്ഥനാണ്.

യുദ്ധ ഫോട്ടോഗ്രഫി ഫോട്ടോ ജേര്‍ണലിസത്തിന്റെ ഒരു ഭാഗമാണ്. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ വരവോടെ ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനും പു:നരുല്‍പ്പാദിപ്പിക്കാനും സംരക്ഷണം ചെയ്യുന്നതിനുമുള്ള മേഖല സൃഷ്ടിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ എടുത്ത വാര്‍ത്താ ചിത്രങ്ങള്‍ ഒരു എഴുതപ്പെട്ട വാര്‍ത്തകള്‍ക്കുപരി ആഴത്തില്‍ മനസ്സിലാക്കപ്പെടുന്നു.

വാര്‍ത്താ മേഖലയില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഫോട്ടോ ജേര്‍ണലിസം. ഫോട്ടോ ജേര്‍ണലിസത്തെ ഫോട്ടോഗ്രഫിയുടെ മറ്റു ശാഖകളായ ഡോക്യുമെന്ററി ഫോട്ടോഗ്രഫി, സോഷ്യല്‍ ഡോക്യുമെന്ററി ഫോട്ടോഗ്രഫി, സ്ട്രീറ്റ് ഫോട്ടോഗ്രഫി എന്നിവയില്‍ നിന്ന് വേര്‍തിരിക്കുന്നു. ഇന്നത്തെ കാലത്ത് ഫോട്ടോജേര്‍ണലിസത്തില്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ഉണ്ട്. നമ്മുടെ അഭിരുചിക്കനുസരിച്ച് അതിലെ സാധ്യതകള്‍      കണ്ടെത്തുവാന്‍ നമുക്ക് സാധിക്കണം.







Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...