'ജീവിതവുമായുള്ള പ്രണയമാണ് ഫോട്ടോഗ്രഫി ' എന്നാണ് ബര്‍ക്ക് ഉസെല്‍ (Burk uzzle) പറഞ്ഞത്. മനുഷ്യനും ഫോട്ടോഗ്രഫിയും തമ്മില്‍ വര്‍ഷങ്ങളുടെ പഴക്കവും ബന്ധവും ഉണ്ട്. പണ്ടു മുതല്‍ തന്നെ വസ്തുക്കളെ ഒപ്പിയെടുക്കുക എന്ന ഒരു ആശയം നമ്മുടെ പൂര്‍വികന്മാരുടെ മനസ്സില്‍ ഉണ്ടായിരുന്നു. വെളിച്ചം കൊണ്ടുള്ള വരെയാണ് ഫോട്ടോഗ്രഫി. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫോട്ടോഗ്രഫികള്‍ക്കിടയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫി, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, പ്രോഡക്റ്റ് ഫോട്ടോഗ്രഫി, വെഡിങ് ഫോട്ടോഗ്രഫി, ട്രാവല്‍ ഫോട്ടോഗ്രഫി എന്നിങ്ങനെ വിവിധ തരം ഫോട്ടോഗ്രഫികള്‍. നാളിതുവരെ കണ്ടിട്ടില്ലാത്ത പലതിനെയും കാണുന്നത് ചിത്രങ്ങളിലൂടെയാണ്.
നമ്മളെല്ലാം ഓമനപ്പേരിട്ട് വിളിക്കുന്ന ന്യൂജനറേഷന്‍ എത്തിയപ്പോള്‍ ഫോട്ടോഗ്രഫി എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ സെല്‍ഫി എന്നത് ഒരു സ്റ്റാര്‍ ആയി. മൊബൈല്‍ ക്യാമറയുടെയും ഡിജിറ്റല്‍ ക്യാമറയുടെയും സ്വാധീനം വളരെ വലുതാണ്. ഫോട്ടോഗ്രാഫി വീഡിയോഗ്രഫി ഒരുപോലെയാണ് വളരുന്നത്. ബ്രിസ്റ്റള്‍ സ്വദേശിയും മറൈന്‍ നാച്വറല്‍ ഹിസ്റ്ററി ഫോട്ടോഗ്രാഫറുമായ ഐറിന്‍ മെന്‍ഡസ് ക്രൂസ് പകര്‍ത്തിയ ദൃശ്യമായ മുയലിനെ ഒറ്റയടിക്ക്് വിഴുങ്ങുന്ന കടല്‍കാക്കയുടെ വീഡിയോ കൗതുകമായിരിക്കുകയാണിപ്പോള്‍.
ഫോട്ടോ വഴി സിനിമ ഉണ്ടാകുന്ന ഒരു യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണം കഴിക്കുന്ന പ്ലേറ്റില്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സില്‍ വസ്ത്രങ്ങളില്‍ ബെഡ്ഷീറ്റില്‍ ,ബാഗില്‍ അങ്ങനെ നീണ്ടുകിടക്കുകയാണ് ഫോട്ടോഗ്രഫിയുടെ സ്വാധീനം. നാളിതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവങ്ങളുടെ രൂപം നമുക്ക് കാണിച്ചു തന്നത് ഫോട്ടോഗ്രഫിയാണ്. ചിലത് നമ്മുടെ മനസ്സില്‍ ഉടനീളം പതിഞ്ഞു നില്‍ക്കുന്നു.
ഫോട്ടോകളെടുത്ത് മാത്രം പ്രസിദ്ധമായവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. ഫോട്ടോഗ്രഫിയെ ഒരു തൊഴിലായും വിനോദമായും കാണുന്നവരുമുണ്ട്. നമ്മുടെ കണ്ണിനെ ആകര്‍ഷിച്ചത് എല്ലാം തന്നെ നിമിഷനേരം കൊണ്ട് ക്യാമറ കണ്ണിലൂടെ ഒപ്പിയെടുക്കാറുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഫോട്ടോ കാണുമ്പോള്‍ ചിന്തകളുടെ ഒരു ട്രെയിന്‍ നമ്മുടെ ഓര്‍മ്മയിലൂടെ ഓടും. ഫോട്ടോകള്‍ എല്ലാം തന്നെ നൊസ്റ്റു എന്ന നമ്മള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന നൊസ്റ്റാള്‍ജിയയാണ്. 'നിന്റെ ഓര്‍മ്മയ്ക്കായി എനിക്കൊരു ഫോട്ടോ വേണമെന്ന്'പറഞ്ഞ് പലപ്പോഴും ഫോട്ടോ ചോദിച്ചു വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഒരു സുഹൃത്തിനെ കണ്ടാല്‍ ഒരു സെല്‍ഫി അത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒരു യാത്ര പോകുമ്പോള്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്തിനേറെ പറയുന്നു മരണം വരെ ഇന്ന് ഫോട്ടോയുടെ കീഴിലാണ്..
ഓരോ മനുഷ്യനും ജീവിക്കുന്നത് ക്യാമറകളുടെയും ഫോട്ടോഗ്രഫികളുടെയും ഇടയിലാണ്. 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലൂടെ ഫോട്ടോഗ്രഫി എന്നാല്‍ എന്താണ് അത് എത്രമാത്രം ഒരു വ്യക്തിയെയും സമൂഹത്തെയും സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാനാവും. 'ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ കഴിയില്ല, പഠിക്കാന്‍ കഴിയും ' എന്നത് സിനിമയിലെ ഒരു പ്രധാന ഡയലോഗ് ആണ് .
രാവിലെ ഉണരുന്നതും ഉറങ്ങുന്നതും ക്യാമറയ്ക്ക് ഒപ്പമാണ്. ദിവസവും വാട്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വഴി എത്ര ചിത്രങ്ങളാണ് നാം കാണുന്നതും ഷെയര്‍ ചെയ്യുന്നതും. ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ കാണുമ്പോള്‍ ഒരുമിച്ചു നിന്ന് ഫോട്ടോ എടുക്കാറുണ്ട് അത് സിനിമാതാരങ്ങള്‍ ആയാല്‍ പിന്നെ പറയണ്ട. ഡിജിറ്റല്‍ യുഗം ക്യാമറയെയും ഫോട്ടോഗ്രഫിയെയും വാനോളം ഉയര്‍ത്തിയിരിക്കുന്നു എന്തിനേറെ പറയുന്നു നമ്മള്‍ നമ്മുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് പോലും ഫോട്ടോ നോക്കി അല്ലേ?
എല്ലാവരും കൂടുതല്‍ താല്പര്യം സാഹസികതയോടായതുകൊണ്ട് അത്തരം ഫോട്ടോഗ്രഫിയാണ് കൂടുതലായി കാണുന്നത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കും ആത്മഹത്യക്കും കൊലപാതകങ്ങള്‍ക്കും കാരണം ഫോട്ടോഗ്രഫി ആയി മാറിയിരിക്കുന്നു. റെയില്‍വേ ട്രാക്ക്, റോഡ് പാലം, കടല്‍, വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികമായ ഫോട്ടോകളെടുത്ത് അപകടങ്ങള്‍ വരുത്തി വെക്കുന്നതില്‍ മുന്നില്‍ കൗമാരക്കാരാണ്. കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്ന ഈ കാലത്ത് കുറ്റം തെളിയിക്കുന്നതിന് നേരിട്ട് കണ്ട ഒരാള്‍ പകര്‍ത്തിയ ചിത്രമോ ക്യാമറ ദൃശ്യമോ ആയിരിക്കും തെളിവ്. ഫോട്ടോ ഒരിക്കലും കള്ളം പറയാറില്ല അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തെളിയിക്കപ്പെടുന്നു. ആളുകളെ കാണാതാവുക എന്നത് ഒരു പതിവായി മാറിയിരിക്കുന്നു. ക്യാമറ ദൃശ്യങ്ങളാണ് കാണാതായ ആളെ കണ്ടെത്താന്‍ സഹായിക്കുന്നത്.
ഫോട്ടോഗ്രഫി ഇല്ലാത്ത ലോകം നിശ്ചലമാണ് ദൈനംദിനജീവിതത്തില്‍ ഫോട്ടോഗ്രഫിക്ക് ഉള്ള പങ്ക് വളരെ വലുതാണ് പണ്ടൊക്കെ വസ്ത്രങ്ങള്‍ എടുക്കുന്നത് കടകളില്‍ നേരിട്ട് പോയിട്ടാണ്. എന്നാല്‍ ഇന്ന് അത് മാറി അജിയോ, ഫ്‌ളിപ്കാര്‍ട്ട്, മിന്ദ്ര പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ വഴി ഫോട്ടോ കണ്ടാണ് വാങ്ങുന്നത്. ഫോട്ടോകള്‍ വളരെ ആകര്‍ഷണീയമാണ് അതുകൊണ്ടുതന്നെയാണ് കച്ചവടക്കാരും പരസ്യ ഏജന്‍സികളും ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ മനം കവരുക അതുവഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക എന്നതാണ് ഇന്നത്തെ രീതിയില്‍. മാര്‍ക്കറ്റില്‍ പോയി ഫോട്ടോ കാണിച്ച് സാധനങ്ങളും ടെക്‌സ്‌റ്റൈല്‍സില്‍ പോയി വസ്ത്രങ്ങളുടെ മോഡല്‍ ഫോണിലൂടെ കാണിച്ചും ആണ് നാം ഇന്ന് വാങ്ങുന്നത്. ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ പലരും ഫോണ്‍ ക്യാമറയില്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നു. എഴുതി സൂക്ഷിക്കുന്നതിലും എത്രയോ എളുപ്പമാണ് ഇത്. മറ്റൊരാള്‍ക്ക് അത് പങ്കുവെക്കാനും എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയുന്നു.
ആഘോഷങ്ങള്‍ നാം മനോഹരമാക്കുന്നത് ഫോട്ടോകള്‍ എടുത്തു കൊണ്ടാണ്. വെഡിങ് ഫോട്ടോഗ്രഫിക്ക് ഇന്ന് സാധ്യതകളേറെയാണ് ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ അതിനായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത് ആഘോഷം ഏതായാലും ഫോട്ടോഗ്രാഫി എന്നത് നിര്‍ബന്ധം ആക്കി മാറ്റിയിരിക്കുകയാണ് എന്ന് ഓരോരുത്തരും. എല്ലാവര്‍ക്കും കുട്ടിക്കാലത്തെ ഫോട്ടോ കാണാന്‍ വളരെ ഇഷ്ടമാണ്. ഫോട്ടോഗ്രഫിയിലൂടെ നമുക്ക് ശാരീരിക മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.
ഒരു യാത്ര പോവുക എന്നാല്‍ സന്തോഷം നിറഞ്ഞ ഒന്നാണ്. ഒരു യാത്ര പോകുമ്പോള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ നമ്മള്‍ ആദ്യമായി പരിചയപ്പെടുന്നത് ഇന്റര്‍നെറ്റിലെ ചിത്രങ്ങള്‍ നോക്കിയാണ്. യാത്ര പോകുന്നത് കാട്ടിലേക്കാണെങ്കില്‍ പറയണ്ട. വന്യ മൃഗങ്ങളെ മിക്ക ആളുകള്‍ക്കും പേടിയാണ്. നാം കണ്ടിട്ടില്ലാത്ത നിരവധി മൃഗങ്ങളുണ്ട് ഇവയെല്ലാം നാം ആദ്യമായി കാണുന്നത് ഫോട്ടോഗ്രഫിയിലൂടെയാണ്. മാത്രമല്ല നമ്മുടെ ഈ ലോകത്ത് എത്ര കണ്ടാലും തീരാത്ത അത്രയും കാഴ്ചകളുണ്ട്. പുറംലോകം എന്താണെന്നറിയാതെ കിടക്കുന്നവര്‍ക്ക് ഫോട്ടോഗ്രഫി വളരെ പ്രയോജനമാണ്. മണ്മറഞ്ഞു പോയ ഒരാളെ വീണ്ടും കാണാന്‍ ചിത്രങ്ങള്‍ ഏറെ സഹായകരമാണ്
ആദ്യമൊക്കെ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുള്ള ഫോട്ടോകളാണ് എടുത്തിരുന്നത് പിന്നീട് സാറ്റ്‌ലൈറ്റുകളുടെ വരവോടെ ആകാശദൃശ്യങ്ങള്‍ എടുക്കാന്‍ തുടങ്ങി. ഗ്രഹങ്ങളെ ആദ്യമായി കാണുന്നത് ഫോട്ടോഗ്രഫിയിലൂടെയാണ്. ഇപ്പോഴത്തെ ഏറ്റവും ശ്രദ്ധേയമായി നില്‍ക്കുന്ന വെള്ളത്തിനടിയില്‍ നിന്നുള്ള ഫോട്ടോഗ്രഫി അഥവാ അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി അതിനുതാഹരണമാണ് സിനിമാതാരം സമീറ റെഡ്ഡിയുടെ പ്രസവകാലത്തെ വെള്ളത്തിനടിയില്‍ നിന്നുള്ള ചിത്രങ്ങള്‍. ടെക്‌നോളജിയുടെ വളര്‍ച്ച ഭൂമിയിലെ ഓരോ വസ്തുവിലും മാറ്റം ഉണ്ടാക്കുന്നു. അത്തരത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഫോട്ടോഗ്രഫി. ഒരിക്കലെങ്കിലും ക്യാമറക്ക് മുന്നില്‍ വരാത്തവരോ,ഒരു സ്‌നാപ് അടിക്കാത്തവരോ ആയി ആരുമുണ്ടാവില്ല. ഫോട്ടോഗ്രഫിക്ക് ഓരോരുത്തരുടെ ജീവിതത്തില്‍ ഉള്ള പങ്ക് വലുതാണ്.

Comments
Post a Comment