Skip to main content

ചരിത്രം അടയാളപ്പെടുത്തിയ ചിത്രങ്ങള്‍

 

2015 ആഗസ്റ്റ് മാസത്തില്‍ആര്‍ടിക് ധ്രുവ പ്രവിശ്യയില്‍ ഒരു യാത്രയില്‍ ആയിരു കെന്‍സ്റ്റിന്‍ ലാംഗന്‍ബര്‍ഗര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അതി പ്രശസ്തമായ ഒരു ചിത്രമാണ് ''മരിച്ചുകൊണ്ടിരിക്കുന്ന ധ്രുവകരടി '' എന്ന് പേരിടിരിക്കുന്ന ഈ ചിത്രം.
ഉരുകിതീര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞുപാളിക്ക് മുകളില്‍ നില്‍ക്കുന്ന  ഈ മെലിഞ്ഞു അവശനായ ഹിമക്കരടിയെ മാറുന്ന കാലാവസ്ഥയുടെ അടയാളമായാണ് കെന്‍സ്റ്റിന്‍ അടയാളെപ്പടുത്തിയത്.
പോളാര്‍ ബെയര്‍ കസര്‍വേഷന്‍ ഇന്റര്‍നാഷണല്‍സിന്റെ സീനിയര്‍ ഡയറക്ടര്‍ ഈ ഫോട്ടോയെ അടുത്തുകൊണ്ടിരിക്കുന്ന അപകടം എന്നാണ് വിശേഷിപ്പിച്ചത്.
അന്തരീക്ഷ താപനിലയിലെ ക്രമാതീതമായ ഉയര്‍ച്ചയെ കുറിച്ച്ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമായ ഒരു ചിത്രം കൂടിയാണ് കെന്‍സ്റ്റിന്റെ 'മരിച്ചുകൊണ്ടിരിക്കു ധ്രുവകരടി'.
ഇറാഖ് യുദ്ധത്തിന്റെ  ഏറ്റവും ഭീകരമായ ഒരുമുഖമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുത്. അമേരിക്കന്‍ ചെക്ക് പോയിന്റിലൂടെ വീടിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഇറാഖ് കുടുംബത്തിന് നേരെ അമേരിക്കന്‍ പടാളക്കാര്‍ ആക്രമണം അഴിച്ചു വിടുകയും, ആ അക്രമത്തില്‍ മാതാപിതാക്കളെ നഷ്ട്‌ടെപ്പടുകയും ചെയ്ത ഈ ബാലികയുടെചിത്രം 2005ലാണ് ലോകശ്രദ്ധ നേടിയത്. ഇത്തരം സംഭവങ്ങള്‍ ഇറാഖ് യുദ്ധകാല സമയത്ത് സ്ഥിരം സംഭവമായിരുങ്കെിലും ക്രിസ്‌ഹോഡ്രോസിന്റെ  ഈ ഫോട്ടോഗ്രഫിലൂടെയാണ് യുദ്ധത്തിന്റെ ഭീകരത പുറംലോകംഅറിയുന്നത്. 
ചിത്രം പുറത്തുവതിനെ തുടര്‍ന്ന് അമേരിക്കന്‍ പട്ടാളത്തിനു ചെക്ക് പോസ്റ്റ് നയങ്ങള്‍ മയപ്പെടുത്തേണ്ടിവന്നു
രക്തത്തില്‍കുളിച്ചു പൊട്ടികരഞ്ഞു നില്‍ക്കുന്ന ഈ പെണ്‍കുട്ടിയുടെ ചിത്രം ഇറാഖ് യുദ്ധത്തിന്റെ മുഖമായാണ് രേഖപെടുത്തിയിരിക്കുന്നത്.



100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൂയിസ് ഹൈന്‍ എടുത്ത ഈ ചിത്രമാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബാലവേല പകുതിയായി കുറയ്ക്കാന്‍ കാരണമായത് എാണ് പറയപ്പെടുന്നത്. നാഷണല്‍ചൈല്‍ഡ്‌ലൈഫ് കമ്മിറ്റിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ഫോട്ടോഗ്രാഫര്‍ആയിരുന്ന ലൂയിസ് ഹൈന്‍ സൗത്ത് കരോളിനയിലെ ഒരു തുണിമില്ലില്‍ നിന്നും പകര്‍ത്തിയ ഈ ഫോട്ടോ പുറത്ത്‌വന്നതിന് ശേഷമാണ് ലോകരാജ്യങ്ങളില്‍ തന്നെ ബാലവേലക്ക്എതിരായി നിയമനിര്‍മാണങ്ങള്‍ പോലുംആരംഭിച്ചത്. 
ഇത്തരത്തില്‍ ബാലവേലയെ പ്രതിനിധികരിക്കുന്ന ഒട്ടനേകം ചിത്രങ്ങള്‍ പകര്‍ത്തിയ ഒരു ഫേട്ടോഗ്രാഫര്‍ കൂടിയാണ ്‌ലൂയിസ് ഹൈന്‍. തന്റെചിത്രങ്ങളില്‍ യാതൊരുവിധ റീ ടച്ചുകളും ചെയ്യാന്‍ പാടില്ല എന്ന വാശിക്കാരനായിരുു ലൂയിസ്. അത്‌തെന്നെ ആയിരുന്നു അദേഹത്തിന്റെ ചിത്രങ്ങളുടെ ഭംഗിയും.






Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...